
പോർട്ടോ∙ യുവേഫ യൂറോപ്പാ ലീഗിൽ തോൽവിയുടെ വക്കിൽനിന്നും അവസാന നിമിഷം സമനിലയുമായി രക്ഷപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. പോർച്ചുഗീസ് ക്ലബ് എഫ്സി പോർട്ടോയ്ക്കെതിരെ 3–3നാണ് യുണൈറ്റഡ് സമനില പിടിച്ചത്. മുഴുവൻ സമയം പൂർത്തിയാകുമ്പോൾ 3–2ന് പിന്നിലായിരുന്ന യുണൈറ്റഡിന്, ഇൻജറി സമയത്തിന്റെ ആദ്യ മിനിറ്റിൽ ഹാരി മഗ്വയർ നേടിയ ഗോളാണ് പിടിവള്ളിയായത്.
ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് തുടർച്ചയായ രണ്ടാം മത്സരത്തിലും ചുവപ്പുകാർഡ് കണ്ട് പുറത്തുപോയെങ്കിലും, മാർക്കസ് റാഷ്ഫോർഡിന്റെയും (7–ാം മിനിറ്റ്) റാസ്മസ് ഹോലണ്ടിന്റെയും (20) ഗോളുകൾ കൂടി ചേർന്നതോടെയാണ് യുണൈറ്റഡ് ജയിച്ചുകയറിയത്. പോർട്ടോയ്ക്കായി സാമു ഒമറോദിയോൻ ഇരട്ട ഗോൾ നേടി. 34, 50 മിനിറ്റുകളിലായിരുന്നു സാമുവിന്റെ ഗോളുകള്‍. റയൽ മഡ്രിഡ് താരം കൂടിയായ പെപ്പെയുടെ (27–ാം മിനിറ്റ്) വകയാണ് അവരുടെ ഒരു ഗോൾ.
മറ്റു മത്സരങ്ങളിൽ ലാസിയോ നീസിനെയും (4–1), ഹോഫെനിം ഡൈാമോ കീവിനെയും (2–0), മാൽമോ എഫ്എഫ് ഖറാബാഗിനെയും (2–1), ആൻഡർലെച് റയൽ സോസിദാദിനെയും (2–1), എൽഫ്സ്ബോർഗ് റോമയെയും (1–0) തോൽപ്പിച്ചു.
English Summary:
Harry Maguire’s goal helps United salvage a draw in Europa League after Bruno Fernandes’ red card
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]