
ലക്നൗ∙ സർഫറാസ് ഖാന്റെ ഇരട്ടസെഞ്ചറിക്ക് അതേ നാണയത്തിൽ തിരിച്ചടിച്ച അഭിമന്യു ഈശ്വരൻ ഇരട്ടസെഞ്ചറിക്ക് തൊട്ടരികെ വീണെങ്കിലും, ഇറാനി കപ്പിൽ മുംബൈയ്ക്കെതിരെ ഒന്നാം ഇന്നിങ്സ് ലീഡ് ലക്ഷ്യമിട്ട് റെസ്റ്റ് ഓഫ് ഇന്ത്യ. ഇരട്ടസെഞ്ചറിക്ക് അരികെ അഭിമന്യു ഈശ്വരനും, സെഞ്ചറിക്ക് തൊട്ടരികെ ധ്രുവ് ജുറേലും വീണെങ്കിലും, മത്സരത്തിന്റെ നാലാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ, 104 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 400 റൺസ് എന്ന നിലയിലാണ് റെസ്റ്റ് ഓഫ് ഇന്ത്യ.
മാനവ് സൂതർ രണ്ടു റൺസോടെയും സാരാൻഷ് ജെയിൻ മൂന്നു റൺസോടെയും ക്രീസിൽ. നാലു വിക്കറ്റ് കയ്യിലിരിക്കെ മുംബൈയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 137 റൺസ് പിന്നിലാണ് റെസ്റ്റ് ഓഫ് ഇന്ത്യ.
HUGE Wicket Alert 🚨
Shams Mulani gets the big wicket of Abhimanyu Easwaran (191), who misses out on his double ton by 9 runs!
A magnificent innings from Easwaran 👏
2 wickets in 2 overs for Mulani 🙌#IraniCup | @IDFCFIRSTBank
Follow the match ▶️ https://t.co/Er0EHGOZKh pic.twitter.com/U4XQot1FeV
— BCCI Domestic (@BCCIdomestic) October 4, 2024
ഇരട്ടസെഞ്ചറി ഉറപ്പിച്ച് മുന്നേറിയ അഭിമന്യു ഈശ്വരനെയും സെഞ്ചറി ഉറപ്പിച്ച് മുന്നേറിയ ധ്രുവ് ജുറേലിനെയും ഷംസ് മുളാനിയാണ് പുറത്താക്കിയത്. 292 പന്തിൽ 16 ഫോറും ഒരു സിക്സും സഹിതമാണ് അഭിമന്യു 191 റൺസെടുത്തത്. ജുറേലാകട്ടെ, 121 പന്തിൽ 13 ഫോറും ഒരു സിക്സും സഹിതം 93 റൺസുമെടുത്തു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് റെസ്റ്റ് ഓഫ് ഇന്ത്യയുടെ സ്കോർ ബോർഡിൽ എത്തിച്ചത് 165 റൺസ്!
Partnership Breaker! 🙌
Shams Mulani breaks the 165-run stand as he has Dhruv Jurel (93) caught behind.
An excellent catch from Hardik Tamore 👏
Jurel misses out on his ton as a fine innings ends 👌#IraniCup | @IDFCFIRSTBank
Follow the match ▶️ https://t.co/Er0EHGOZKh pic.twitter.com/QD7bTR5TMh
— BCCI Domestic (@BCCIdomestic) October 4, 2024
ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് (27 പന്തിൽ 9), സായ് സുദർശൻ (79 പന്തിൽ 32), ദേവ്ദത്ത് പടിക്കൽ (31 പന്തിൽ 16), ഇഷാൻ കിഷൻ (60 പന്തിൽ 38) എന്നിവരാണ് റെസ്റ്റ് ഓഫ് ഇന്ത്യ നിരയിൽ പുറത്തായ മറ്റുള്ളവർ. മുംബൈയ്ക്കായി മോഹിത് അവാസ്തി, ഷംസ് മുളാനി എന്നിവർ രണ്ടും ജുനേദ് ഖാൻ, തനുഷ് കൊട്ടിയൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
English Summary:
Mumbai vs Rest of India, Irani Cup 2024, Day 4 – Live Cricket Score
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]