
ദുബായ്∙ ചാംപ്യൻസ് ട്രോഫി സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ കയ്യിൽ കെട്ടിയ ടേപ്പ് അഴിപ്പിച്ച് അംപയർ. മത്സരത്തിൽ ജഡേജ ബോൾ ചെയ്യാനെത്തിയപ്പോഴാണ് ഇടംകയ്യിലെ കൈപ്പത്തിയിൽ ചുറ്റിയിരിക്കുന്ന ടേപ്പ് അംപയർ റിച്ചാർഡ് ഇല്ലിങ്വർത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്ന അദ്ദേഹം ജഡേജയെ സമീപിച്ച് ടേപ്പ് അഴിച്ചുമാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു.
ജഡേജ തന്റെ ഭാഗം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ടേപ്പ് നീക്കണമെന്ന ആവശ്യത്തിൽ അംപയർ ഉറച്ചുനിന്നു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി എന്നിവരും വിഷയത്തിൽ ഇടപെട്ടു.
ഓസ്ട്രേലിയൻ ഇന്നിങ്സിലെ 19–ാം ഓവറിലായിരുന്നു സംഭവം. ഇടതുകൈപ്പത്തിയിൽ ടേപ്പ് ചുറ്റിയ അവസ്ഥയിലാണ് ഇടംകൈ ബോളർ കൂടിയായ ജഡേജ ബോൾ ചെയ്യാനെത്തിയത്. പരുക്കിന്റെ നേരിയ ലക്ഷണങ്ങളുള്ള സാഹചര്യത്തിലാണ് താരം ടേപ്പ് ചുറ്റി ബോളിങ്ങിനെത്തിയത്. എന്നിട്ടും ടേപ്പ് ചുറ്റി ബോളിങ് തുടരാൻ അംപയർ അദ്ദേഹത്തെ അനുവദിച്ചില്ല.
Umpire asked Jadeja to remove the protection tape. pic.twitter.com/y5DsmHvnXN
— Radha (@Rkc1511165) March 4, 2025
അതേസമയം, ഇതുമായി ബന്ധപ്പെട്ട് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) നിയമത്തിൽ കൃത്യമായ നിർദ്ദേശമുള്ള സാഹചര്യത്തിലാണ് അംപയർ ഇടപെട്ടത്. കൈവിരലുകളിലോ കൈയ്ക്കോ പരുക്കേൽക്കുന്ന സാഹചര്യം വന്നാൽ അംപയറുടെ പ്രത്യേക അനുമതിയോടെ മാത്രമേ ടേപ്പ് ഉൾപ്പെടെയുള്ളവ ചുറ്റാനാകൂ. മാത്രമല്ല, ബോളർമാർ ബോൾ ചെയ്യുന്ന കയ്യിലാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ കർശനമായ നിലപാട് സ്വീകരിക്കാനും അംപയർമാർക്ക് അനുമതിയുണ്ട്. പരുക്കിന്റെ പശ്ചാത്തലത്തിൽ അംപയർമാരുടെ നിലപാടാകും ഇക്കാര്യത്തിൽ നിർണായകമാകുക.
അതേസമയം, തൊട്ടടുത്ത ഓവറിൽ അംപയറുടെ അനുമതിയോടെ ജഡേജ ടേപ്പ് ചുറ്റിത്തന്നെ ബോളിങ് തുടരുകയും ചെയ്തു. അംപയർ ടേപ്പ് അഴിപ്പിച്ച 19–ാം ഓവറിൽ, സ്റ്റീവ് സ്മിത്തിനെ സിംഗിളെടുക്കുന്നതിൽനിന്ന് തടയാനുള്ള ശ്രമത്തിനിടെ അതേ കൈയ്ക്ക് പരുക്കേറ്റതോടെയാണ് ടേപ്പ് ചുറ്റാൻ അനുമതി ലഭിച്ചത്. മത്സരത്തിൽ എട്ട് ഓവറിൽ 40 റൺസ് മാത്രം വഴങ്ങി ജഡേജ രണ്ട് നിർണാക വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു.
English Summary:
Ravindra Jadeja was asked to remove tape on hand during semi final clash vs Australia
TAGS
Indian Cricket Team
Australian Cricket Team
Champions Trophy Cricket 2025
Ravindra Jadeja
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]