
ദുബായ്∙ വീണ്ടും ടോസ് നഷ്ടം. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ നായകനെ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ‘ചതിച്ച’ ടോസ്, ഓസ്ട്രേലിയയ്ക്കെതിരായ നിർണായകമായ സെമി പോരാട്ടത്തിലും ‘കരുണ കാട്ടിയില്ല’. ഏകദിന ഫോർമാറ്റിൽ തുടർച്ചയായ 11–ാം മത്സരത്തിലും ഇന്ത്യൻ നായകനെന്ന നിലയിൽ രോഹിത്തിന് ടോസ് നഷ്ടമായപ്പോൾ, ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഇത് തുടർച്ചയായ 14–ാം ടോസ് നഷ്ടം!
രോഹിത് നായകനായ മത്സരങ്ങളിൽ 11–ാം തവണ തുടർച്ചയായി ടോസ് നഷ്ടമായതോടെ, തുടർ ടോസ് നഷ്ടങ്ങളുടെ പട്ടികയിൽ അദ്ദേഹം രണ്ടാം സ്ഥാനക്കാരനുമായി. 2011 മാർച്ച് മുതൽ 2013 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 11 മത്സരങ്ങളിൽ തുടർച്ചയായി ടോസ് നഷ്ടമാക്കിയ നെതർലൻഡ്സ് ക്യാപ്റ്റൻ പീറ്റർ ബോറനൊപ്പമാണ് രോഹിത് ഇപ്പോൾ.
ടോസ് നഷ്ടങ്ങളുടെ കാര്യത്തിൽ രോഹിത്തിനും പീറ്റർ ബോറനും മുന്നിലുള്ളത് ഒരേയൊരു താരം മാത്രം. വെസ്റ്റിൻഡീസ് ഇതിഹാരം ബ്രയാൻ ലാറ. അദ്ദേഹം വെസ്റ്റിൻഡീസിന്റെ നായകനായിരുന്ന കാലയളവിൽ 1998 ഒക്ടോബറിനും 1999 മേയ് മാസത്തിനും ഇടയിൽ തുടർച്ചയായി ടോസ് നഷ്ടമായത് 12 മത്സരങ്ങളിലാണ്.
pic.twitter.com/d36T0pcJmc
— Drizzyat12Kennyat8 (@45kennyat7PM) March 4, 2025
രോഹിത് ഇല്ലാതെ ഇതിനിടയിൽ കളിച്ച മൂന്നു മത്സരങ്ങളിൽ കൂടി ഇന്ത്യയ്ക്ക് ടോസ് നഷ്ടമായതിനാൽ, ടീമെന്ന നിലയിൽ ഇന്ത്യയ്ക്ക് ടോസ് നഷ്ടമാകുന്ന 14–ാമത്തെ മത്സരമായി ഇത്. ഏകദിനത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടോസ് നഷ്ടമാക്കുന്ന ടീമെന്ന റെക്കോർഡ് ഇതോടെ ഇന്ത്യയ്ക്കു സ്വന്തം.
ഇന്ത്യ മറക്കാൻ ആഗ്രഹിക്കുന്ന 2023ലെ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനൽ മുതൽ ഒപ്പം കൂടിയ നിർഭാഗ്യമാണ്, രണ്ടു വർഷങ്ങൾക്കിപ്പുറം അതേ ടീമിനെതിരെ ചാംപ്യൻസ് ട്രോഫി സെമിഫൈനലിൽ അതേ ടീമിനെ നേരിടുമ്പോഴും ഇന്ത്യയെ വിടാതെ പിന്തുടരുന്നത് എന്നതും ശ്രദ്ധേയം.
English Summary:
Indian Cricket Team lose 14th consecutive toss in ODIs during blockbuster clash against Australia in Dubai
TAGS
Indian Cricket Team
Australian Cricket Team
Rohit Sharma
Champions Trophy Cricket 2025
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]