ന്യൂഡൽഹി∙ വിരാട് കോലിയെ ക്രിക്കറ്റ് നിയമങ്ങൾ ‘പഠിപ്പിച്ച്’ ഭാര്യ അനുഷ്ക ശർമ. ഒരു പരസ്യചിത്രത്തിനു വേണ്ടിയുള്ള വിഡിയോയിലാണ് ‘ക്രിക്കറ്റിലെ ചില പുതിയ നിയമങ്ങൾ’ അനുഷ്ക വിരാട് കോലിയെ പഠിപ്പിക്കുന്നത്. വർഷങ്ങൾക്കു ശേഷമാണ് കോലിയും അനുഷ്കയും ഒരുമിച്ചു സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. മൂന്നു പന്തുകൾ മിസ് ആയാൽ കോലി ഔട്ട്, ദേഷ്യപ്പെട്ടാലും ഔട്ട് എന്നാണ് അനുഷ്ക മുന്നോട്ടു വയ്ക്കുന്ന നിയമം.
‘ആർസിബിയോടു തോറ്റു, ഡ്രസിങ് റൂമിലേക്കു മടങ്ങുംവഴി എം.എസ്. ധോണി സ്ക്രീനിൽ ഇടിച്ചു’
Cricket
ബാറ്റു ചെയ്ത അനുഷ്ക കോലിയുടെ ആദ്യ പന്തിൽ തന്നെ പുറത്തായെങ്കിലും, അത് ട്രയൽ ബോൾ ആണെന്നായിരുന്നു ബോളിവുഡ് താരത്തിന്റെ വിശദീകരണം. പന്ത് പോയാൽ അടിച്ചവർ തന്നെ പോയി എടുക്കണമെന്നും വിഡിയോയിൽ അനുഷ്ക പറയുന്നു. അനുഷ്കയുടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം വൈറലായി.
ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം കോലി വിശ്രമത്തിലാണ്. കാൻപുരിൽ നടന്ന അവസാന ടെസ്റ്റിൽ 47, 29 എന്നിങ്ങനെയായിരുന്നു കോലി നേടിയ സ്കോറുകൾ. ന്യൂസീലൻഡിനെതിരായ ടെസ്റ്റുകളിലായിരിക്കും കോലി ഇനി ഇന്ത്യയ്ക്കായി കളിക്കുക.
View this post on Instagram
English Summary:
Anushka Sharma Outplays Virat Kohli With Her Own Cricket Rulebook