ന്യൂയോർക്ക്∙ ഫുട്ബോൾ കരിയറിലെ 46–ാം കിരീടം സ്വന്തമാക്കി അർജന്റീന ഇതിഹാസ താരം ലയണൽ മെസി. യുഎസിലെ മേജർ ലീഗ് സോക്കർ സപ്പോർട്ടേഴ്സ് ഷീൽഡാണ് ഇന്റർ മയാമി വിജയിച്ചത്. കൊളംബസ് ക്രൂവിനെതിരെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഇന്റർ മയാമി വിജയിക്കുകയായിരുന്നു. മയാമിക്കായി മെസി രണ്ടു ഗോളുകൾ നേടി. യുറഗ്വായ് താരം ലൂയി സ്വാരെസിന്റെ വകയായിരുന്നു മൂന്നാം ഗോൾ.
ആദ്യ പകുതിയില്‍ 45, 45+5 മിനിറ്റുകളിലാണ് മെസിയുടെ ഗോളുകളെത്തിയത്. 48–ാം മിനിറ്റിലായിരുന്നു സ്വാരെസിന്റെ ഗോള്‍. കൊളംബസിനായി ഡിഗോ റോസി (46), കുചോ ഹെർണാണ്ടസ് (61) എന്നിവർ ഗോൾ മടക്കി.63–ാം മിനിറ്റിൽ കൊളംബസ് താരം റൂഡി കമചോ ചുവപ്പുകാർഡ് കണ്ടു പുറത്തായി.
ഇന്റർ മയാമി ആദ്യമായാണ് ഷീൽഡ് വിജയിക്കുന്നത്. മെസി ഇന്റർ മയാമിയിലെത്തിയ ശേഷം സ്വന്തമാക്കുന്ന രണ്ടാം കിരീടമാണിത്. കഴിഞ്ഞ വർഷം ഇന്റര്‍ മയാമിക്ക് ലീഗ് കപ്പ് നേടിക്കൊടുക്കാനും മെസിക്കു സാധിച്ചിരുന്നു.
English Summary:
Lionel Messi won 46th title in football career
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]