![](https://newskerala.net/wp-content/uploads/2024/10/real-madrid-1024x533.jpg)
പാരിസ്∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ വമ്പൻമാർക്കു തോൽവി. ബുധനാഴ്ച രാത്രി നടന്ന മത്സരങ്ങളിൽ സ്പാനിഷ് ക്ലബ്ബുകളായ റയൽ മഡ്രിഡ്, അത്ലറ്റികോ മഡ്രിഡ്, ജർമൻ ക്ലബ് ബയൺ മ്യൂണിക്ക് ടീമുകൾ തോറ്റു. അതേസമയം യുവന്റസും ലിവർപൂളും ജയിച്ചുകയറി.
സഞ്ജു സാംസൺ രഞ്ജി ട്രോഫി കേരള ടീമിൽ ഇല്ല, സച്ചിൻ ബേബി വീണ്ടും ക്യാപ്റ്റനാകും
Cricket
ഫ്രഞ്ച് ക്ലബ്ബായ ലിലിനോടാണ് റയൽ മഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റത്. ആദ്യ പകുതിയുടെ അധിക സമയത്ത് ജൊനാഥൻ ഡേവിഡിന്റെ പെനാൽറ്റി ഗോളാണ് ഫ്രഞ്ച് ക്ലബ്ബിനു തുണയായത്. ഗോൾ മടക്കാനുള്ള റയലിന്റെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. അത്ലറ്റികോ മഡ്രിഡിനെ പോർച്ചുഗീസ് ക്ലബ് ബെൻഫിക്ക എതിരില്ലാത്ത നാലു ഗോളുകൾക്കു തകർത്തുവിട്ടു. മുഹമ്മദ് കരിം അക്തുകോഗ്ലു (13), എയ്ഞ്ചൽ ഡി മരിയ (52, പെനാൽറ്റി), അലക്സാണ്ടർ ബാ (75), ഒര്കുൻ കോക്ചു (84, പെനാൽറ്റി) എന്നിവരാണ് ബെൻഫിക്കയ്ക്കായി ലക്ഷ്യം കണ്ടത്.
79–ാം മിനിറ്റില് ജോണ് ദുരാന്റെ ഗോളിന്റെ കരുത്തിൽ ഇംഗ്ലിഷ് ക്ലബ്ബ് ആസ്റ്റൻ വില്ല ബയൺ മ്യൂണിക്കിനെ കീഴടക്കി. യുവന്റസ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ആർബി ലെബ്സിഗിനെ തോൽപിച്ചത്. ലിവർപൂൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു ബൊലോഗ്നയെയും കീഴടക്കി. അലക്സിസ് മാക് അലിസ്റ്ററും (11), മുഹമ്മദ് സലായുമാണ് (75) ലിവർപൂളിന്റെ ഗോൾ സ്കോറര്മാർ.
English Summary:
UEFA Champions League Updates, LOSC Lille vs Real Madrid Match Updates