ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാകപ്പ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും.
267 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് ബാറ്റിംഗ് തുടങ്ങാൻ പോലുമാകാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ നേപ്പാളിനെ തകർത്തിരുന്നു. ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു ഇത്. സെപ്റ്റംബർ നാലിന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ നേപ്പാളിനെ നേരിടും.
ആദ്യ ബാറ്റിങ്ങിൽ ഇന്ത്യയെ വരിഞ്ഞുമുറുക്കുന്ന തരത്തിലായിരുന്നു പാകിസ്താൻ പേസ് സംഘത്തിന്റെ പ്രകടനം. തുടക്കത്തിലേ ഇന്ത്യൻ ബാറ്റർമാറെ പവലിയനിലേക്ക് പറഞ്ഞയച്ച പാക് മുൻ നിര പേസർമാർ വളരെ ആത്മവിശ്വാസത്തോടെയാണ് പന്തെറിഞ്ഞത്. സംഭവ ബഹുലമായ ആദ്യ ഇന്നിങ്സ് അവസാനിക്കുമ്പോൾ ഇന്ത്യയ്ക്കെതിരെ പാകിസ്താന് 267 റൺസായിരുന്നു വിജയലക്ഷ്യം. ഷാഹിൻഷാ അഫ്രീദി നയിച്ച ആക്രമണത്തിന് ഹാരിസ് റഊഫും യുവതാരം നസീം ഷായും ചേർന്ന് മൂർച്ഛ കൂട്ടിയതോടെ ഇന്ത്യൻ ബാറ്റിങ് നിര പതറിപ്പോവുകയായിരുന്നു.
മധ്യനിരയുടെ കരുത്തിലാണ് ഇന്ത്യൻ ടീം പിടിച്ചുനിന്നത്. അഞ്ചാം വിക്കറ്റിൽ 138 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഇഷാൻ കിഷനും ഹർദിക് പാണ്ഡ്യയുമാണ് ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ഒരുഘട്ടത്തിൽ 66 റൺസിന് നാല് വിക്കറ്റ് നഷ്ട്ടപ്പെട്ട് തകർച്ച നേരിട്ട ടീമിനെയാണ് ഇഷാനും പാണ്ഡ്യയും കരകയറ്റിയത്.
കെ എൽ രാഹുലിന്റെ അഭാവത്തിൽ ടീമിലിടം നേടിയ ഇഷാൻ 81 പന്തിൽ 82 റൺസും ഹർദിക് 90 പന്തിൽ 87 റൺസും സ്വന്തമാക്കി. ഇരുവരും മടങ്ങിയതോടെ ഇന്ത്യൻ ഇന്നിങ്സ് 266ൽ അവസാനിക്കുകയായിരുന്നു. ഷാഹിൻഷാ അഫ്രീദിയാണ് നാലു വിക്കറ്റുമായി ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ഹാരിസ് റൗഫും നസീം ഷായും 3 വീതം വിക്കറ്റ് സ്വന്തമാക്കി. 48.5 ഓവറിൽ 266 റൺസിന് ഇന്ത്യ ഓൾ ഔട്ട് ആവുകയായിരുന്നു.
Story Highlights: Asia Cup 2023: India-Pakistan match called off due to rain
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]