
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയെ വിമർശിച്ച കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെ പിന്തുണച്ച് തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ സൗഗത റോയ് രംഗത്ത്. രോഹിത് ശർമയെക്കുറിച്ച് ഷമ പറഞ്ഞത് ശരിയായ കാര്യങ്ങളാണെന്ന് സൗഗത റായ് അഭിപ്രായപ്പെട്ടു. രോഹിത് ശർമയുടെ പ്രകടനം മോശമാണെന്നും അദ്ദേഹം ടീമിൽ പോലും ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘‘രോഹിത് ശർമയുെട പ്രകടനം വളരെ ദയനീയമാണെന്ന് പറഞ്ഞത് എത്രയോ ശരിയാണ്. ഒരു സെഞ്ചറിയും അതിനു ശേഷം 2, 3, 4, 5 റൺസുമൊക്കെയാണ് രോഹിത് നേടിയത്. അദ്ദേഹം ടീമിൽപ്പോലും ഉണ്ടാകാൻ പാടില്ല’– സൗഗത റോയ് പറഞ്ഞു.
‘ടീമിലെ മറ്റു താരങ്ങളുടെ മികച്ച പ്രകടനം കൊണ്ടു മാത്രമാണ് ഇന്ത്യൻ ടീം ജയിക്കുന്നത്. പക്ഷേ, ക്യാപ്റ്റനായിട്ടും ടീമിനായി എന്തെങ്കിലും നൽകാൻ രോഹിത്തിന് സാധിക്കുന്നില്ല. ഇക്കാര്യത്തിൽ ഷമ മുഹമ്മദ് പറഞ്ഞത് വളരെ ശരിയാണ്’ – സൗഗത റോയ് ചൂണ്ടിക്കാട്ടി.
TMC MP Saugata Roy says: “Rohit Sharma shouldn’t even be in the team” 😳
pic.twitter.com/f4E8yMuiX9
— Vipin Tiwari (@Vipintiwari952) March 3, 2025
അതേസമയം, വിമർശനം കടുത്തതിനു പിന്നാലെ ഷമ മുഹമ്മദ് സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് പിൻവലിച്ചിരുന്നു. തടികൂടിയ കായികതാരമാണ് രോഹിത് എന്നു കുറിച്ച ഷമ, അദ്ദേഹം ഭാരം കുറയ്ക്കണമെന്നും ഇന്ത്യ കണ്ട ഏറ്റവും മോശം ക്യാപ്റ്റൻമാരിൽ ഒരാളാണ് എന്നും അതേ കുറിപ്പിൽ എഴുതി. സൗരവ് ഗാംഗുലി, സച്ചിൻ തെൻുഡൽക്കർ, രാഹുൽ ദ്രാവിഡ്, എം.എസ്. ധോണി, വിരാട് കോലി, കപിൽ ദേവ്, രവി ശാസ്ത്രി തുടങ്ങിയവരുമായി താരതമ്യം ചെയ്താൽ രോഹിത്തിന് എവിടെയാണ് സ്ഥാനമെന്നും ഷമ ചോദിച്ചു.
വിവാദം കത്തിപ്പടർന്നതിനു പിന്നാലെ, ഷമ മുഹമ്മദ് പങ്കുവച്ചത് പാർട്ടി നിലപാടല്ല എന്ന് വ്യക്തമാക്കി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു.
‘‘കോൺഗ്രസ് പാർട്ടിയുടെ ദേശീയ വക്താവായ ഷമ മുഹമ്മദ് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ പാർട്ടിയുടെ നിലപാടല്ല. ഇതുമായി ബന്ധപ്പെട്ട സമൂഹമാധ്യമത്തിലെ പോസ്റ്റ് നീക്കാൻ പാർട്ടി അവരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ ഭാവിയിൽ അതീവ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കായിക മേഖലയിലെ ഇതിഹാസങ്ങൾ നൽകുന്ന സംഭാവനകളെ അങ്ങേയറ്റം ബഹുമാനത്തോടും ആദരവോടും കൂടിയാണ് കോൺഗ്രസ് കാണുന്നത്. അവരെ ഇകഴ്ത്തിക്കാട്ടുന്ന ഒരു പ്രസ്താവനയും പാർട്ടിയുടേതല്ല’ – കോൺഗ്രസ് നേതാവ് പവൻ ഖേര കുറിച്ചു.
English Summary:
What Shama Mohamed said about Rohit Sharma is correct, says TMC MP Saugata Roy
TAGS
Indian Cricket Team
Rohit Sharma
Board of Cricket Control in India (BCCI)
Trinamool Congress
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]