മുംബൈ ∙ ആരെറിഞ്ഞാലും അടി, എവിടെ എറിഞ്ഞാലും അടി; ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20യിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയുടെ നയം ഇതായിരുന്നു! 54 പന്തിൽ 13 സിക്സും 7 ഫോറുമടക്കം 135 റൺസുമായി അഭിഷേക് നിറഞ്ഞാടിയ മത്സരത്തിൽ ഇന്ത്യയ്ക്ക് 150 റൺസിന്റെ വമ്പൻജയം. രാജ്യാന്തര ട്വന്റി20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ എന്ന റെക്കോർഡ് അഭിഷേക് സ്വന്തമാക്കി. സ്കോർ: ഇന്ത്യ 20 ഓവറിൽ 9ന് 247. ഇംഗ്ലണ്ട് 10.3 ഓവറിൽ 97ന് പുറത്ത്. സെഞ്ചറിക്കു പുറമേ രണ്ടു വിക്കറ്റും നേടിയ അഭിഷേകാണ് പ്ലെയർ ഓഫ് ദ് മാച്ച്. ഇതോടെ 5 മത്സര പരമ്പര ഇന്ത്യ 4–1ന് സ്വന്തമാക്കി.
പരുക്കേറ്റിട്ടും ആർച്ചർക്കെതിരെ ബൗണ്ടറികൾ പായിച്ച് സഞ്ജു; കീപ്പറായി ഇറങ്ങിയില്ല, പകരക്കാരനായി ധ്രുവ് ജുറേൽ
Cricket
അടിച്ചൊതുക്കി
ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ജോഫ്ര ആർച്ചറെ മിഡ് വിക്കറ്റിൽ സിക്സറിനു പറത്തിയ സഞ്ജു സാംസൺ (7 പന്തിൽ 16) മുംബൈയിൽ റൺമഴ പെയ്യുമെന്ന സൂചന നൽകി. ആദ്യ ഓവറിൽ 2 സിക്സും ഒരു ഫോറുമടക്കം 16 റൺസാണ് സഞ്ജു നേടിയത്. എന്നാൽ മാർക്ക് വുഡ് എറിഞ്ഞ രണ്ടാം ഓവറിൽ പുൾ ഷോട്ടിനു ശ്രമിച്ച് സഞ്ജു പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. പരമ്പരയിൽ അഞ്ചാം തവണയാണ് ഷോർട്ട് ബോളിൽ സഞ്ജു പുറത്താകുന്നത്. പിന്നാലെയെത്തിയ തിലക് വർമ (15 പന്തിൽ 24) നന്നായി തുടങ്ങിയതോടെ അഭിഷേകിന് ആവേശമായി. രണ്ടാം വിക്കറ്റിൽ 43 പന്തിൽ 115 റൺസാണ് അഭിഷേക്– തിലക് സഖ്യം അടിച്ചെടുത്തത്. 17 പന്തിൽ അർധ സെഞ്ചറി തികച്ച അഭിഷേക്, രാജ്യാന്തര ട്വന്റി20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാം അർധ സെഞ്ചറി സ്വന്തമാക്കി.
പവർപ്ലേ അവസാനിക്കുമ്പോൾ 95 റൺസായിരുന്നു ഇന്ത്യയുടെ സ്കോർ. പിന്നാലെ തിലക് മടങ്ങിയെങ്കിലും അഭിഷേക് അടി തുടർന്നു. 37 പന്തിലാണ് അഭിഷേക് തന്റെ സെഞ്ചറി തികച്ചത്. രാജ്യാന്തര ട്വന്റി20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാം സെഞ്ചറിയാണിത്. 35 പന്തിൽ സെഞ്ചറി തികച്ച രോഹിത് ശർമയുടെ പേരിലാണ് റെക്കോർഡ്.
സെഞ്ചറിയിൽ രോഹിത് സേഫ്, പക്ഷേ സിക്സടിയിൽ അഭിഷേകിനു മുന്നിൽ വീണു; ഒരു മത്സരം, ഒരുപാട് റെക്കോർഡുകൾ
Cricket
പേസ് ബോളർമാരെ ലോഫ്റ്റഡ് ഷോട്ടുകളിലൂടെ അനായാസം ബൗണ്ടറി കടത്തിയ ഇരുപത്തിരണ്ടുകാരൻ, സ്പിന്നർമാർക്കെതിരെ സ്റ്റെപ് ഔട്ട് ഷോട്ടുകളിലൂടെ റൺസ് വാരിക്കൂട്ടി. മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും സധൈര്യം ബാറ്റ് വീശിയ അഭിഷേക് 16–ാം ഓവറിൽ ഇന്ത്യൻ സ്കോർ 200 കടത്തി. ഒടുവിൽ ആദിൽ റഷീദിനെ സിക്സറിനു പറത്താനുള്ള ശ്രമത്തിനിടെ അഭിഷേക് പുറത്താകുമ്പോൾ ടീം സ്കോർ 237ൽ എത്തിയിരുന്നു.
മറുപടി ബാറ്റിങ്ങിൽ ഫിൽ സോൾട്ടിന്റെ (23 പന്തിൽ 55) മികവിൽ തിരിച്ചടിക്കു ശ്രമിച്ചെങ്കിലും മറ്റ് ഇംഗ്ലിഷ് ബാറ്റർമാർക്ക് ആർക്കും താളം കണ്ടെത്താനായില്ല. ഇന്ത്യൻ സ്പിന്നർമാർ കളംപിടിച്ചതോടെ ഇംഗ്ലിഷ് ബാറ്റിങ് തകർന്നടിഞ്ഞു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ ശിവം ദുബെ, വരുൺ ചക്രവർത്തി, അഭിഷേക് ശർമ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.
രാജ്യാന്തര ട്വന്റി20യിൽ ഒരു ഇന്നിങ്സിൽ ഏറ്റവുമധികം സിക്സ് നേടുന്ന ഇന്ത്യൻ താരമായി അഭിഷേക് ശർമ. ഇന്നലത്തെ മത്സരത്തിൽ 13 സിക്സാണ് അഭിഷേക് നേടിയത്.
English Summary:
Abhishek Sharma smashed a record-breaking 135 runs, including 13 sixes, leading India to a massive 150-run victory over England in a thrilling T20I match.
TAGS
Abhishek Sharma
Indian Cricket Team
Cricket
England Cricket Team
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com