ക്വാലലംപുർ ∙ ട്വന്റി20 ക്രിക്കറ്റിന്റെ കൗമാരക്കപ്പിലും ഇന്ത്യൻ കയ്യൊപ്പ്. മലേഷ്യയിൽ നടന്ന അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ ആധികാരിക ജയത്തോടെ ഇന്ത്യ ജേതാക്കൾ. ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 9 വിക്കറ്റിനാണ് ഇന്ത്യൻ ജയം. സ്കോർ: ദക്ഷിണാഫ്രിക്ക– 20 ഓവറിൽ 82നു പുറത്ത്. ഇന്ത്യ–11.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 84. മത്സരത്തിൽ 3 വിക്കറ്റ് വീഴ്ത്തുകയും പുറത്താകാതെ 44 റൺസെടുക്കുകയും ചെയ്ത ഇന്ത്യയുടെ ജി.തൃഷയാണ് പ്ലെയർ ഓഫ് ദ് മാച്ച്.
309 റൺസ് നേടിയ തൃഷ തന്നെയാണ് പ്ലെയർ ഓഫ് ദ് ടൂർണമെന്റും. കർണാടകയിൽ നിന്നുള്ള നിക്കി പ്രസാദ് ക്യാപ്റ്റനായ ടീമിൽ കേരളത്തിന്റെ അഭിമാനമായി വയനാട്ടുകാരി പേസ് ബോളർ വി.ജെ.ജോഷിതയുമുണ്ടായിരുന്നു. വെസ്റ്റിൻഡീസിനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ വിജയശിൽപി 2 വിക്കറ്റ് വീഴ്ത്തിയ ജോഷിതയായിരുന്നു. ടൂർണമെന്റിൽ 6 വിക്കറ്റുകളാണ് ജോഷിത നേടിയത്.
തുടരെ രണ്ടാം ലോകകപ്പിലാണ് ഇന്ത്യ കിരീടം ചൂടുന്നത്. 2023ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിലും ഇന്ത്യയായിരുന്നു ജേതാക്കൾ.
English Summary:
India triumphs again! The Indian Under-19 Women’s Cricket team secures a second consecutive T20 World Cup victory, defeating South Africa in a stunning final match.
TAGS
Women’s Cricket
Under 19 ODI World Cup 2024
Cricket
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]