കൊച്ചി ∙ ഐഎസ്എൽ ഫുട്ബോൾ സീസൺ പാതിവഴിയിൽ ഹെഡ് കോച്ച് മികായേൽ സ്റ്റാറെയെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ് ‘സ്ഥിരം’ പരിശീലകനെ ഉടൻ നിയമിക്കാൻ സാധ്യത കുറവ്. ഇടക്കാല പരിശീലകനായി നിയോഗിക്കപ്പെട്ട ടി.ജി.പുരുഷോത്തമൻ സീസൺ അവസാനിക്കും വരെ തൽസ്ഥാനത്തു തുടരും.
മറ്റൊരു സഹപരിശീലകനായ തോമാസ് കോർസും പുരുഷോത്തമനും ചേർന്നാകും അവശേഷിക്കുന്ന മത്സരങ്ങളിലും ടീമിനെ ഒരുക്കുക. 5നു പഞ്ചാബ് എഫ്സിക്കെതിരെ ന്യൂഡൽഹി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണു ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഈ മത്സരത്തിലും പുരുഷോത്തമൻ – കോർസ് ദ്വയമാണു പരിശീലകർ.
ഡിസംബർ 14 നു കൊൽക്കത്തയിൽ മോഹൻ ബഗാനോടു 3 – 2 നു തോറ്റതിനു പിന്നാലെയാണു സ്വീഡിഷ് പരിശീലകൻ സ്റ്റാറെയെ ക്ലബ് പുറത്താക്കിയത്. സീസണിൽ 12 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച അദ്ദേഹത്തിന്റെ സമ്പാദ്യം 7 തോൽവിയും 3 ജയവും 2 സമനിലയും. പുരുഷോത്തമനു കീഴിൽ 2 മത്സരം. കൊച്ചിയിൽ മുഹമ്മദൻസിനെ 3–0ന് തോൽപിച്ചായിരുന്നു അരങ്ങേറ്റം. അടുത്ത മത്സരത്തിൽ ജംഷഡ്പുരിന്റെ തട്ടകത്തിൽ 1–0ന് കീഴടങ്ങി. 2 മത്സരത്തിലും ടീം തരക്കേടില്ലാതെ കളിച്ചെന്നാണു മാനേജ്മെന്റിന്റെ വിലയിരുത്തൽ. 14 മത്സരങ്ങൾ പൂർത്തിയാക്കിയ ടീം 14 പോയിന്റുമായി 10 –ാം സ്ഥാനത്താണ്.
10 മത്സരങ്ങൾ ബാക്കിയുണ്ടെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കുക എളുപ്പമല്ല. ആദ്യ 6 സ്ഥാനക്കാരാണു പ്ലേ ഓഫ് കളിക്കുക. ഈ സാഹചര്യംകൂടി പരിഗണിച്ചാണു പുതിയ സ്ഥിരം കോച്ചിനെ നിയമിക്കാൻ തിടുക്കം പിടിക്കേണ്ടതില്ലെന്ന നിലപാടിൽ ബ്ലാസ്റ്റേഴ്സ് എത്തിയത്.
English Summary:
No New Head Coach for Kerala Blasters: TG Purushothaman to continue
TAGS
Sports
Kerala Blasters FC
Indian Super League(ISL)
Ernakulam News
Punjab FC
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]