
റിയാദ് ∙ പനി മാറി കളത്തിലേക്കു തിരിച്ചുവന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ എഎഫ്സി ചാംപ്യൻസ് ലീഗ് എലീറ്റ് മത്സരത്തിൽ സൗദി അറേബ്യൻ ക്ലബ് അൽ നസ്റിനു ജയം. ഏഷ്യയിലെ ഒന്നാംനിര ക്ലബ് ചാംപ്യൻഷിപ്പിൽ അൽ റയാനെ 2–1നാണ് അൽ നസ്ർ തോൽപിച്ചത്.
റിയാദിലെ അൽ അവ്വൽ പാർക്കിൽ മത്സരത്തിന്റെ 76–ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ. ആദ്യ പകുതിയിൽ (45+1) സെനഗൽ താരം സാദിയോ മാനെയാണ് അൽ നസ്റിന്റെ ആദ്യഗോൾ നേടിയത്.
ഇറാഖി ക്ലബ് അൽ ഷൊർതയ്ക്കെതിരെ അൽ നസ്ർ 1–1 സമനില വഴങ്ങിയ ആദ്യ മത്സരത്തിൽ വൈറൽ പനി മൂലം ക്രിസ്റ്റ്യാനോ കളിച്ചിരുന്നില്ല.
English Summary:
Al-Nassr FC wins in AFC Champions League Elite
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]