
സെഞ്ചറിയിലൂടെ കരുൺ നായർ കെട്ടിപ്പൊക്കിയ റൺമലയ്ക്കു പിന്നിൽ കേരളത്തിന്റെ കിരീട പ്രതീക്ഷകൾ ഏറക്കുറെ അസ്തമിച്ചു. 280 പന്തിൽ 132 റൺസുമായി പുറത്താകാതെ നിൽക്കുന്ന കരുണിന്റെ മികവിൽ രഞ്ജി ട്രോഫി ഫൈനലിന്റെ നാലാം ദിനം വിദർഭ 4 വിക്കറ്റിന് 249 റൺസ് എന്ന നിലയിലാണ്. ഒന്നാം ഇന്നിങ്സിലെ 37 റൺസിന്റെ ലീഡ് കൂടിച്ചേരുമ്പോൾ ആകെ ലീഡ് 286 റൺസായി.
6 വിക്കറ്റ് ശേഷിക്കെ, അവസാന ദിനമായ ഇന്നു പരമാവധി റൺസ് നേടുകയെന്ന നയത്തിൽ വിദർഭ ഉറച്ചു നിന്നാൽ കളി സമനിലയിലാകും. ഒന്നാം ഇന്നിങ്സ് ലീഡിന്റെ മുൻതൂക്കത്തിൽ അവർ കിരീടം ചൂടുകയും ചെയ്യും. വിദർഭയെ ഓൾഔട്ടാക്കാൻ കഴിഞ്ഞാൽ പോലും കേരളത്തിന് എത്തിപ്പിടിക്കാൻ പറ്റാത്ത ദൂരത്തേക്കാണ് അവരുടെ സ്കോർ ബോർഡ് ഉയരുന്നത്. അപ്പോഴും സമനില തന്നെ ഫലം. സ്കോർ: വിദർഭ– 379, 4ന് 249; കേരളം– 342. കരുണിനൊപ്പം 4 റൺസുമായി ക്യാപ്റ്റൻ അക്ഷയ് വാഡ്കറാണു ക്രീസിൽ.
പ്രതീക്ഷ നൽകുന്ന തുടക്കമാണു നാലാം ദിനം രാവിലെ കേരളത്തിനു ലഭിച്ചത്. ടേണുള്ള പിച്ചിൽ രണ്ടാം ഓവർ എറിയാനെത്തിയ ജലജ് സക്സേനയുടെ ആദ്യ പന്തിൽ തന്നെ പാർഥ് രഖഡെയുടെ കുറ്റി തെറിച്ചു. കുത്തിത്തിരിയാതെ ഉയർന്നുപൊന്തിയ ഡിപ് ബോളിൽ രഖഡെയുടെ പ്രതിരോധമതിൽ വിണ്ടു. ബാറ്റിനും പാഡിനുമിടയിലൂടെ പന്ത് സ്റ്റംപെടുത്തു.
തൊട്ടടുത്ത ഓവറിൽ രണ്ടാം ആനന്ദമെത്തി. ഓഫ് സ്റ്റംപിനു പുറത്ത് എം.ഡി.നിധീഷിന്റെ ഫുൾ ലെങ്ത് ബോളിൽ ഓഫ് ഡ്രൈവിനു ശ്രമിച്ച ധ്രുവ് ഷോറിയുടെ ബാറ്റിൽത്തട്ടി ഒന്നാം സ്ലിപ്പിലേക്കു പന്ത് തെറിച്ചു. വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ മുഴുനീള ഡൈവിലൂടെ പന്ത് ഗ്ലൗസിലൊതുക്കി. വിദർഭ രണ്ടു വിക്കറ്റിന് 7 റൺസെന്ന നിലയിൽ.
ഒന്നാം ഇന്നിങ്സിൽ സമാന സ്ഥിതിയിൽ വീണുപോയ വിദർഭയെ രക്ഷിച്ച കരുൺ നായരും ഡാനിഷ് മലേവറും ക്രീസിൽ ഒന്നിച്ചത് അപ്പോഴാണ്. എല്ലാം അനുകൂലമെന്ന ആത്മവിശ്വാസമുണ്ടായിരുന്നതിനാൽ കേരളം കുലുങ്ങിയില്ല. അടുത്ത ഓവറിൽ മലേവറിനെതിരെ ജലജിന്റെ എൽബിഡബ്ല്യു അപ്പീൽ. അംപയർ ഔട്ട് വിളിച്ചെങ്കിലും റിവ്യൂവിൽ നിരസിക്കപ്പെട്ടു. കേരളത്തിന്റെ ദൗർഭാഗ്യ പരമ്പരയുടെ തുടക്കം അതായിരുന്നു. മലേവർ വീണ്ടും എൽബിഡബ്ല്യുവിൽ കുടുങ്ങിയെങ്കിലും വീണ്ടും റിവ്യൂവിൽ നിരസിക്കപ്പെട്ടു.
കരുൺ നായരുടെ ക്യാച്ച് സ്ലിപ്പിൽ അക്ഷയ് ചന്ദ്രനു കയ്യിലൊതുക്കാനായില്ല. പിച്ചിൽനിന്നു സ്പിന്നർമാർക്കു ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ സ്വിച്ചിട്ട പോലെ ഇല്ലാതായി. പന്തെറിഞ്ഞ ശേഷമുള്ള ഫോളോത്രൂ സമയത്തു പിച്ചിനു നടുവിലെ ‘ഡേഞ്ചർ ഏരിയ’യിൽ കൂടി ഓടിയതിനു ബേസിലിനും നിധീഷിനും അംപയറുടെ അന്തിമ താക്കീതു ലഭിച്ചു.
വരണ്ടു മരുഭൂമിയായ പിച്ചിൽ ബാറ്റർമാർക്കു മാത്രം മരുപ്പച്ച തെളിഞ്ഞു. ക്യാപ്റ്റൻ സച്ചിൻ ബേബി 6 ബോളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും മലേവർ – കരുൺ കൂട്ടുകെട്ടു പൊളിക്കാനായില്ല. ആദ്യ ഇന്നിങ്സിൽ കണ്ടതുപോലെ ഓവറിലൊരു ബൗണ്ടറി എന്ന നിലയിൽ സമാധാനപരമായി ഇരുവരും സ്കോർ ബോർഡ് ചലിപ്പിച്ചു. അമിത പ്രതിരോധത്തിലേക്കും സമ്മർദത്തിലേക്കും കേരളം വീണു. തുടർച്ചയായി സ്ലിപ്പിൽ ഫീൽഡറില്ലാതെയായി. വിക്കറ്റ് വീഴ്ത്തലെന്ന പ്രതീക്ഷ മങ്ങിയ മട്ടിലായി. കരുൺ അർധ സെഞ്ചറി തികച്ചതിനു പിന്നാലെ വിദർഭയുടെ സ്കോർ 100 കടന്നു.
കഴിഞ്ഞ ഇന്നിങ്സിൽ റണ്ണൗട്ടായി സെഞ്ചറി നഷ്ടപ്പെട്ട കരുണിന് ഇത്തവണ പിഴച്ചില്ല. ജലജിന്റെ പന്ത് മിഡ്വിക്കറ്റിലേക്കു തിരിച്ചുവിട്ടു നേടിയ സിംഗിളിലൂടെ സെഞ്ചറി തികച്ചു. 2 വിക്കറ്റിനു 189 റൺസ് എന്ന ശക്തമായ നില. 9 പന്തുകൾക്കു ശേഷം മലേവർ 73 റൺസിൽ അക്ഷയിന്റെ പന്തിൽ പുറത്തായെങ്കിലും വിദർഭ ക്യാംപിൽ ആശങ്കയുണ്ടായില്ല. പകരമെത്തിയ യഷ് റാത്തോഡ് 24 റൺസ് നേടിയെങ്കിലും സർവതെയുടെ പന്തിൽ എൽബിഡബ്ല്യു.
അക്ഷയ് വാഡ്കറും കരുണും ചേർന്നു കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ നാലാം ദിനം പൂർത്തിയാക്കി. സ്പിന്നർമാരുടെ പറുദീസയാകുമെന്നു വിലയിരുത്തപ്പെട്ടെങ്കിലും പിച്ച് പൂർണമായും ബാറ്റർമാർക്ക് അനുകൂലമായതാണു കളി തിരിച്ചത്. നിധീഷ്, ജലജ്, സർവതെ, അക്ഷയ് എന്നിവർ കേരളത്തിനായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
English Summary:
Vidarbha vs Kerala, Ranji Trophy 2024-25 Final, Day 5 – Live Updates
TAGS
Sports
Malayalam News
Ranji Trophy
Kerala Cricket Team
Nagpur
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]