തിരുവനന്തപുരം∙ സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന വേദിയിൽ പ്രതിഷേധിച്ച രണ്ടു സ്കൂളുകൾക്ക് വിലക്കുമായി സംസ്ഥാന സർക്കാർ. തിരുന്നാവായ നാവ മുകുന്ദ സ്കൂളിനും കോതമംഗലം മാർ ബേസിൽ സ്കൂളിനുമാണ് വിലക്ക് ഏർപ്പെടുത്തിയത്. എറണാകുളത്തു നടന്ന കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിനു രണ്ടാം സ്ഥാനം നൽകിയതിനെതിരെയാണ് ഇരു സ്കൂളുകളും പ്രതിഷേധിച്ചത്.
കായികമേളയിൽ സ്പോർട്സ് സ്കൂൾ എന്നും ജനറൽ സ്കൂൾ എന്നും വേർതിരിവില്ലെന്ന ഔദ്യോഗിക വിശദീകരണം അംഗീകരിക്കാനാകില്ലെന്ന് ഇരു സ്കൂളുകളും നിലപാടെടുത്തിരുന്നു. രണ്ട് സ്കൂളുകളും ചേർന്നു സർക്കാരിനു നൽകിയ പരാതിയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത വർഷത്തെ കായികമേളയിൽനിന്ന് ഇരു സ്കൂളുകൾക്കും വിലക്ക് ഏർപ്പെടുത്തിയത്.
മേളയുടെ സമാപനദിവസം നവാമുകുന്ദ സ്കൂളിലെയും മാർ ബേസിൽ സ്കൂളിലെയും താരങ്ങൾ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വലിയ പ്രതിഷേധം നടത്തിയിരുന്നു. മേളയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഉൾപ്പെടെ പോയിന്റ് നിലയിൽ മൂന്നാം സ്ഥാനത്തായിരുന്ന മാർ ബേസിലിനെ നാലാമതാക്കിയും രണ്ടാം സ്ഥാനത്തുനിന്ന നവാമുകുന്ദ സ്കൂളിനെ മൂന്നാം സ്ഥാനത്താക്കിയും ജി.വി.രാജ സ്പോർട്സ് സ്കൂളിനു രണ്ടാം സ്ഥാനം നൽകിയതിലാണു പ്രതിഷേധം. 2018ൽ സ്കൂൾ സപോർട്സ് മാന്വൽ പരിഷ്കരിച്ചിരുന്നെന്ന വിശദീകരണം അംഗീകരിക്കാനാകില്ലെന്നാണ് ഈ സ്കൂളുകളുടെ നിലപാട്.
∙ വിവാദം ഇങ്ങനെ
മുന്നറിയിപ്പൊന്നുമില്ലാതെയാണ്, ഇത്തവണ ജനറൽ സ്കൂളുകൾക്കൊപ്പം സ്പോർട്സ് ഡിവിഷനുകളെയും ചാംപ്യൻ പട്ടത്തിനു പരിഗണിച്ചത്. മികച്ച സ്കൂളുകളുടെ പട്ടികയിൽ തിരുവനന്തപുരം ജി.വി.രാജ സ്കൂളിനെ രണ്ടാം സ്ഥാനക്കാരായി പ്രഖ്യാപിക്കുകയായിരുന്നു. ഔദ്യോഗിക വെബ്സൈറ്റിലെ പട്ടികയ്ക്കു വിരുദ്ധമായിരുന്നു ഇത്. തങ്ങൾക്ക് അർഹമായ രണ്ടാം സ്ഥാനം നിഷേധിച്ചെന്ന് ആരോപിച്ച് സമ്മേളന വേദിക്കരികിൽ പ്രതിഷേധിച്ച തിരുനാവായ നവാമുകുന്ദ എച്ച്എസ്എസിലെ വിദ്യാർഥികളെ ഉൾപ്പെടെ പൊലീസ് ബലം പ്രയോഗിച്ചു മാറ്റിയതോടെ ഉന്തും തള്ളുമായി. നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട എറണാകുളം കോതമംഗലം മാർ ബേസിൽ എച്ച്എസ്എസിലെ താരങ്ങളും പ്രതിഷേധിച്ചു.
മേളയുടെ ഔദ്യോഗിക വെബ്സൈറ്റിലെ അത്ലറ്റിക്സ് ടീം പോയിന്റ് പട്ടികയും ജനറൽ സ്കൂളുകൾക്കും സ്പോർട്സ് സ്കൂളുകൾക്കും പ്രത്യേകമാണ്. ഈ പട്ടിക അനുസരിച്ച് ജനറൽ സ്കൂളുകളിൽ കടകശ്ശേരി ഐഡിയൽ ഇഎംഎച്ച്എസ് ഒന്നാമതും നവാമുകുന്ദ സ്കൂൾ രണ്ടാമതും മാർ ബേസിൽ സ്കൂൾ മൂന്നാമതുമാണ്. സ്പോർട്സ് ഡിവിഷനുകളുടെ പട്ടികയിൽ ജി.വി.രാജയായിരുന്നു മുന്നിൽ.
പതിവു രീതിയിൽ സമ്മാനം പ്രതീക്ഷിച്ചിരിക്കെയാണ് മൂന്നാം സ്ഥാനക്കാരായി നവാമുകുന്ദ സ്കൂളിന്റെ പേരു വിളിച്ചത്. തങ്ങൾക്ക് രണ്ടാം സ്ഥാനമാണെന്ന് ഇവർ വേദിയിലെത്തി വാദിച്ചു. ഇവർ സമ്മാനം വാങ്ങാൻ മടിച്ചു നിൽക്കെ, രണ്ടാം സ്ഥാനക്കാരായി ജി.വി.രാജ സ്കൂളിനെ വിളിച്ചു ട്രോഫിയും കാഷ് അവാർഡും നൽകി. ഐഡിയൽ സ്കൂളും സമ്മാനം ഏറ്റുവാങ്ങി. ഇതോടെ മൂന്നാം സ്ഥാനം ഏറ്റുവാങ്ങാൻ കാത്തുനിന്ന മാർ ബേസിൽ സ്കൂളും പ്രതിഷേധവുമായെത്തി.
വേദിക്കു മുന്നിൽ പരസ്യപ്രതിഷേധം ആരംഭിച്ച നവാമുകുന്ദ സ്കൂളുകാരുടെ അടുത്തെത്തി കായിക മന്ത്രി വി.അബ്ദുറഹ്മാൻ സംസാരിച്ചെങ്കിലും വഴങ്ങിയില്ല. മേള അലങ്കോലമാക്കരുതെന്നും പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കാമെന്നും മന്ത്രി വി.ശിവൻകുട്ടിയും മൈക്കിലൂടെ അറിയിച്ചു. എന്നാൽ, സമ്മേളനം കഴിഞ്ഞിട്ടും പ്രശ്ന പരിഹാരമാകാത്തതോടെ നവാമുകുന്ദ സ്കൂളുകാർ വേദിക്കരികിലേക്ക് വീണ്ടും എത്തിയതോടെ തള്ളിക്കയറുന്നത് ഒഴിവാക്കാൻ പൊലീസ് ബലം പ്രയോഗിക്കുകയായിരുന്നു.
English Summary:
Two Kerala Schools Face Ban Following State Sports Meet Protest
TAGS
Kerala School Sports and Games 2024
Kerala Government
V Sivankutty
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]