മുംബൈ∙ സാമ്പത്തിക ബാധ്യതകൾ കാരണം ബുദ്ധിമുട്ടുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ഐഫോൺ കടയുടമകൾ കൊണ്ടുപോയി. ഫോണിന്റെ തകരാർ പരിഹരിച്ചതിന് 15,000 രൂപ വിനോദ് കാംബ്ലി കടയിൽ നൽകാനുണ്ടായിരുന്നു. ഇത് അടയ്ക്കാൻ സാധിക്കാതിരുന്നതോടെയാണ് കടക്കാരൻ ഐഫോണുമായി മടങ്ങിയത്. ആരോഗ്യ നില വഷളായതിനെ തുടർന്ന് ചികിത്സയിലായിരുന്ന കാംബ്ലി, കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.
ക്യാപ്റ്റൻ രോഹിത് അഞ്ചാം ടെസ്റ്റ് കളിക്കുമോ? ഉറപ്പു പറയാതെ ഗംഭീർ; പരുക്കേറ്റ പേസർ പുറത്ത്
Cricket
താരത്തിന് അണുബാധയുണ്ടായതായും തലച്ചോറിൽ രക്തം കട്ടപിടിച്ചതായും കണ്ടെത്തിയിരുന്നു. ആശുപത്രി വിട്ടെങ്കിലും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ താരത്തെയും കുടുംബത്തെയും അലട്ടുന്നുണ്ട്. ബിസിസിഐയിൽനിന്നു ലഭിക്കുന്ന 30,000 രൂപ ഉപയോഗിച്ചാണ് കാംബ്ലിയും കുടുംബവും ജീവിക്കുന്നത്. രാഷ്ട്രീയ കക്ഷികൾ താരത്തിന് സാമ്പത്തിക സഹായവും നൽകുന്നുണ്ട്.
ബുമ്ര വീഴ്ത്തിയത് 30 വിക്കറ്റ്, രോഹിത് നേടിയത് 31 റൺസ്! ഗംഭീറിന്റെ പരിശീലന രീതിയിൽ താരങ്ങൾക്ക് അതൃപ്തി
Cricket
കുടുംബം താമസിക്കുന്ന വീട് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് കാംബ്ലിയുടെ ഭാര്യ ആൻഡ്രിയ ഹെവിറ്റ് ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. മെയിന്റനൻസ് ഫീസായി 18 ലക്ഷത്തോളം രൂപ, കാംബ്ലി ഹൗസിങ് സൊസൈറ്റിയിലേക്കു നൽകാനുണ്ട്. ഈ തുകയ്ക്കായി ഹൗസിങ് സൊസൈറ്റി കേസ് നടത്തുകയാണെന്നും അടുത്തുതന്നെ വീട്ടിൽനിന്ന് ഇറങ്ങേണ്ടിവരുമെന്നും കാംബ്ലിയുടെ ഭാര്യ പ്രതികരിച്ചു.
താനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാംബ്ലി ബുധനാഴ്ചയാണ് ഡിസ്ചാർജായത്. ആളുകൾ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകരുതെന്നും, ജീവിതം നശിപ്പിക്കാൻ അതു മതിയെന്നും മുൻ ഇന്ത്യൻ താരം പുതുവർഷ സന്ദേശത്തിൽ പ്രതികരിച്ചു. കാംബ്ലിയുടെ ആരോഗ്യം മെച്ചപ്പെട്ടെങ്കിലും ഇനിയും ചികിത്സ തുടരണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
English Summary:
Vinod Kambli has been struggling financially,he has been without a phone for the last six months
TAGS
Vinod Kambli
Indian Cricket Team
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com