
ജൊഹാനസ്ബർഗ് ∙ ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ പേസർമാരായ മാർക്കോ യാൻസനും ജെറാൾഡ് കോട്സെയും തിരിച്ചെത്തി. എയ്ഡൻ മാർക്രം നയിക്കുന്ന ടീമിൽ ഹെയ്ൻറിച് ക്ലാസൻ, ഡേവിഡ് മില്ലർ, കേശവ് മഹാരാജ് എന്നിവരുമുണ്ട്. കഗീസോ റബാദയ്ക്ക് വിശ്രമം അനുവദിച്ചപ്പോൾ പേസർമാരായ ലുംഗി എൻഗിഡി, ആൻറിച് നോർട്യ എന്നിവരെ പരിഗണിച്ചില്ല. ദക്ഷിണാഫ്രിക്കയിൽ നവംബർ 8 മുതൽ 15 വരെ നടക്കുന്ന പരമ്പരയിൽ 4 മത്സരങ്ങളാണുള്ളത്.
English Summary:
Rabada and Nortya are not included in the south african team
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]