
ലക്നൗ∙ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും മകൾ ഐറയുമൊത്തുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. മുൻ ഭാര്യ ഹസിൻ ജഹാനിൽ പിറന്ന മകൾ ഐറയുമായി ദീർഘകാലത്തിനു ശേഷമാണ് മുഹമ്മദ് ഷമി കണ്ടുമുട്ടിയത്. ഇരുവരും വിവാഹബന്ധം പിരിഞ്ഞശേഷം ഐറ, ഹസിൻ ജഹാനൊപ്പമാണ് താമസം. ഇതിനിടെയാണ് ഷമിയും ഐറയും കഴിഞ്ഞ ദിവസം കണ്ടുമുട്ടിയത്.
മകൾക്കൊപ്പം ഒരുമിച്ച് ഷോപ്പിങ്ങിന് പോകുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ മുഹമ്മദ് ഷമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലുണ്ട്. ‘നീണ്ട കാലത്തിനു ശേഷം അവളെ വീണ്ടും കണ്ടുമുട്ടിയപ്പോൾ സമയം പോലും നിലച്ചുപോയി. ബേബോ, എനിക്കു നിന്നോടുള്ള സ്നേഹം വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാനാകില്ല.’ – വിഡിയോ പങ്കുവച്ച് ഷമി കുറിച്ചു.
View this post on Instagram
മുഹമ്മദ് ഷമിയും ഹസിൻ ജഹാനും വർഷങ്ങളായി പിരിഞ്ഞാണ് താമസം. പ്രായത്തിൽ തന്നേക്കാൾ 10 വയസിനു മൂത്ത ഹസിൻ ജഹാനെ 2014 ജൂൺ ആറിനാണ് മുഹമ്മദ് ഷമി വിവാഹം ചെയ്തത്. 2012ലെ ഐപിഎൽ കാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ പരിചയം പ്രണയമായി വളർന്നാണ് വിവാഹത്തിലെത്തിയത്. ഹസിൻ ജഹാന് മുൻവിവാഹത്തിൽ വേറെയും മക്കളുണ്ട്.
2018 മാർച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഹസിൻ ചില ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ ഷമിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനം ആരോപിച്ച് പൊലീസിൽ പരാതിയും നൽകി. താരത്തിനെതിരെ പൊലീസ് കേസുമെടുത്തു. ഗാർഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസ്. വിവാഹമോചനത്തിനു ശേഷവും ഷമിക്കെതിരെ വിമർശനമുയർത്തി ഹസിൻ ജഹാൻ രംഗത്തെത്താറുണ്ട്.
English Summary:
Mohammad Shami Posts Emotional Video Featuring Daughter Aaira
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]