ഹൈദരാബാദ്∙ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) ഹൈദരാബാദ് എഫ്സി – ചെന്നൈയിൻ എഫ്സി പോരാട്ടം ഗോൾരഹിത സമനിലയിൽ. ഹൈദരാബാദ് എഫ്സിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിലാണ് ഇരു ടീമുകളും സമനിലയ്ക്കു കൈകൊടുത്ത് പിരിഞ്ഞത്. പരാഗ് ശ്രീവാസ് ചുവപ്പുകാർഡ് കണ്ട് 71–ാം മിനിറ്റിൽ പുറത്തുപോയതിനാൽ, 10 പേരുമായാണ് ഹൈദരാബാദ് എഫ്സി അവസാന 20 മിനിറ്റ് കളിച്ചത്.
ഇതോടെ, മൂന്നു കളികളിൽനിന്ന് ഈ സമനിലയിലൂടെ ലഭിച്ച ഒരു പോയിന്റുമായി ഹൈദരാബാദ് അക്കൗണ്ട് തുറന്നു. മൂന്നു കളികളിൽനിന്ന് ഒരു പോയിന്റുമായി 12–ാം സ്ഥാനത്താണ് ഹൈദരാബാദ്. ചെന്നൈയിനാകട്ടെ, മൂന്നു കളികളിൽനിന്ന് ഓരോ ജയവും സമനിലയും സഹിതം നാലു പോയിന്റുമായി ഏഴാം സ്ഥാനത്താണ്.
English Summary:
Hyderabad FC Vs Chennaiyin FC, ISL 2024-25 Match- Live Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]