കാൻപുർ∙ ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ പിടിച്ചുനിൽക്കാൻ സാധിക്കാതെ ബംഗ്ലദേശ്. അവസാന ദിവസം മത്സരം പുരോഗമിക്കുമ്പോൾ 32 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 94 റണ്‍സെന്ന നിലയിലാണ് ബംഗ്ലദേശ്. ബംഗ്ലദേശിന് 42 റൺസിന്റെ ലീഡ് മാത്രമാണുള്ളത്. അഞ്ചാം ദിനം ബംഗ്ലദേശിനെ അതിവേഗം പുറത്താക്കി, വിജയത്തിലേക്കു കുതിക്കുകയെന്നതാണ് ഇന്ത്യയുടെ തന്ത്രം. ബോളർമാർ ഇതു കൃത്യമായി നടപ്പാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മെഹ്ദി ഹസനും മുഷ്ഫിഖർ റഹീമുമാണ് ക്രീസിൽ.
കോലി സമ്മാനിച്ച ബാറ്റുകൊണ്ട് ആകാശ് ദീപിന്റെ സിക്സറുകൾ; ആസ്വദിച്ച് സൂപ്പർ താരം- വിഡിയോ
Cricket
ഷദ്മൻ ഇസ്ലാം (101 പന്തിൽ 50), നജ്മുൽ ഹുസെയ്ൻ ഷന്റോ (37 പന്തിൽ 19), മൊമീനുൽ ഹഖ് (രണ്ട്), ലിറ്റൻ ദാസ് (ഒന്ന്), ഷാക്കിബ് അൽ ഹസൻ (പൂജ്യം) എന്നിവരാണ് ചൊവ്വാഴ്ച പുറത്തായ ബംഗ്ലദേശ് ബാറ്റർമാർ. അവസാന ദിവസം സ്പിന്നര്‍മാരാണ് ഇന്ത്യയ്ക്കായി വിക്കറ്റു വേട്ട നടത്തുന്നത്. രവീന്ദ്ര ജഡേജയും ആർ. അശ്വിനും മൂന്നു വിക്കറ്റു വീതം സ്വന്തമാക്കി.അഞ്ചാം ദിവസം 11 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 26 റൺസെന്ന നിലയിലാണ് ബംഗ്ലദേശ് ബാറ്റിങ് തുടങ്ങിയത്. സാക്കിർ ഹസനും (15 പന്തിൽ 10), ഹസൻ മഹ്മൂദുമാണ് (നാല്) രണ്ടാം ഇന്നിങ്സിൽ നാലാം ദിനം പുറത്തായ ബംഗ്ലദേശ് ബാറ്റർമാർ.
ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 52 റൺസ് ലീഡ് സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശിനെ 233 ന് പുറത്താക്കിയ ഇന്ത്യ, മറുപടി ബാറ്റിങ്ങിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 285 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. യശസ്വി ജയ്സ്വാളും (51 പന്തിൽ 72), കെ.എൽ. രാഹുലും (43 പന്തിൽ 68) ആദ്യ ഇന്നിങ്സിൽ അർധ സെഞ്ചറി തികച്ചു. ആദ്യ ഇന്നിങ്സിൽ ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യ ട്വന്റി20 ക്രിക്കറ്റിനു സമാനമായ ബാറ്റിങ്ങാണു പുറത്തെടുത്തത് 10.1 ഓവറില്‍ സ്കോർ 100 പിന്നിട്ടു.
അടീന്ന് പറഞ്ഞാ എന്തൊരടി!: ടെസ്റ്റിലെ വേഗമേറിയ 50, 100, 150, 200, 250 ടീം സ്കോർ റെക്കോർഡുകൾ ഇന്ത്യയ്ക്ക്
Cricket
ടെസ്റ്റ് ചരിത്രത്തിൽ അതിവേഗം 50,100,150,200,250 സ്കോറുകൾ പിന്നിടുന്ന ടീമെന്ന റെക്കോർഡ് ഇതോടെ ഇന്ത്യയുടെ പേരിലായി. ഇന്ത്യൻ ഇന്നിങ്സിലെ ആദ്യ മൂന്ന് ഓവറിൽ 51 റണ്‍സാണ് ഓപ്പണർമാരായ യശസ്വി ജയ്സ്വാളും രോഹിത് ശർമയും ചേർന്ന് അടിച്ചുകൂട്ടിയത്. നാലാം ദിവസം ബംഗ്ലദേശ് 233 റൺസിന് ഓൾഔട്ടായിരുന്നു. സെഞ്ചറിയുമായി മൊമീനുൽ ഹഖ് പുറത്താകാതെനിന്നു. 194 പന്തുകൾ നേരിട്ട മൊമിനുൽ ഹഖ് 107 റൺസെടുത്തു. മത്സരത്തിന്റെ രണ്ടും മൂന്നും ദിനങ്ങളിൽ മഴ കാരണം ഒരു പന്തുപോലും എറിയാൻ സാധിച്ചിരുന്നില്ല.
English Summary:
India vs Bangladesh Second Test, Day 5 Updates