കാൻപുർ∙ ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ വാലറ്റത്ത് സിക്സറുകൾ പറത്തി ഇന്ത്യൻ താരം ആകാശ് ദീപ്. ഇന്ത്യൻ ഇന്നിങ്സിൽ 34–ാം ഓവറിലാണ് ആകാശ് ദീപ് ബാറ്റിങ്ങിനെത്തിയത്. രവീന്ദ്ര ജഡേജയെ ഷാക്കിബ് അൽ ഹസൻ പുറത്താക്കിയതിനു പിന്നാലെയായിരുന്നു ആകാശ് ദീപിന്റെ വരവ്. ആദ്യ പന്തിൽ റൺസൊന്നും നേടാൻ സാധിച്ചില്ലെങ്കിലും പിന്നീടുള്ള രണ്ടു പന്തുകൾ സിക്സർ പറത്തിയാണ് ഇന്ത്യൻ താരം, ബംഗ്ലദേശ് ഓള് റൗണ്ടർ ഷാക്കിബ് അൽ ഹസനെ ഞെട്ടിച്ചത്.
അടീന്ന് പറഞ്ഞാ എന്തൊരടി!: ടെസ്റ്റിലെ വേഗമേറിയ 50, 100, 150, 200, 250 ടീം സ്കോർ റെക്കോർഡുകൾ ഇന്ത്യയ്ക്ക്
Cricket
മത്സരത്തിൽ അഞ്ചു പന്തുകൾ നേരിട്ട ആകാശ് ദീപ് 12 റൺസെടുത്താണു പുറത്തായത്. മെഹ്ദി ഹസൻ മിറാസിന്റെ പന്തിൽ ഖാലിദ് അഹമ്മദ് ക്യാച്ചെടുത്ത് ആകാശ് ദീപ് പുറത്തായി. ഇന്ത്യൻ ബാറ്റർമാരിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് ഉള്ളതും ഈ വാലറ്റക്കാരനാണ് (240). വിരാട് കോലി സമ്മാനിച്ച ബാറ്റ് ഉപയോഗിച്ചാണ് ഇന്ത്യൻ ബാറ്റർ ബംഗ്ലദേശിനെതിരെ തകർത്തടിച്ചത്.
രാജ്യാന്തര ക്രിക്കറ്റിൽ വേഗത്തിൽ 27000 റൺസ്, സച്ചിനെ മറികടന്ന് വിരാട് കോലി; റെക്കോർഡ്
Cricket
ബാറ്റു നൽകിയ കോലിക്കു നന്ദി അറിയിച്ച് കഴിഞ്ഞ ദിവസം ആകാശ് ദീപ് സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവച്ചിരുന്നു. ആകാശ് ദീപിന്റെ സിക്സുകൾ ആസ്വദിച്ച് ഡഗ് ഔട്ടിൽ ഇരിക്കുന്ന കോലിയുടെ ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. ക്യാപ്റ്റൻ രോഹിത് ശര്മ ഉൾപ്പടെയുള്ളവർ ആകാശ് ദീപിന്റെ പ്രകടനം കണ്ട് കയ്യടിച്ചു.
മറ്റൊരു ബൗണ്ടറി കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് ലോങ് ഓണിൽവച്ച് ഖാലിദ് അഹമ്മദ് ആകാശ് ദീപിനെ ക്യാച്ചെടുത്തു പുറത്താക്കിയത്. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിന്റെ താരമായ ആകാശ് ദീപിന്റെ മൂന്നാമത്തെ മാത്രം രാജ്യാന്തര ടെസ്റ്റ് മത്സരമാണിത്.
Akashdeep 😭🔥 pic.twitter.com/NdP1ouSuBT
— ニシャント🍁⁴⁵ (@Loyalyuvifan_) September 30, 2024
Akash Deep using Virat Kohli’s bat and hit Six and look at King Kohli’s priceless reactions. ❤️👌 pic.twitter.com/r0DkqGsgXH
— Tanuj Singh (@ImTanujSingh) September 30, 2024
English Summary:
Akash Deep Hammers Back-to-Back Towering Sixes with Virat Kohli’s Bat