
ലഹോർ∙ മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായി ആതിഥ്യം വഹിക്കാൻ അവസരം ലഭിച്ച ഐസിസി ടൂർണമെന്റായ ചാംപ്യൻസ് ട്രോഫിയിൽ, മൂന്നാം മത്സരവും മഴ മുടക്കിയതിനു പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് വിമർശനം. ഇന്നലെത്തെ ഓസ്ട്രേലിയ –അഫ്ഗാനിസ്ഥാൻ മത്സരം മഴമൂലം പൂർത്തിയാക്കാനാകാതെ പോയതോടെയാണ് വിമർശനം ഉയർന്നത്. ഗ്രൗണ്ട് സ്റ്റാഫ് പരമാവധി ശ്രമിച്ചെങ്കിലും, സ്റ്റേഡിയം മത്സരസജ്ജമാക്കാനായില്ല. ഇതോടെ ഗ്രൗണ്ടിലെ ഡ്രൈനേജ് സംവിധാനത്തിലെ പാളിച്ചയാണ് പ്രശ്നമെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ആരാധകർ രംഗത്തെത്തി. ചാംപ്യൻസ് ട്രോഫിക്കായി കോടികൾ മുടക്കി നവീകരിച്ച സ്റ്റേഡിയങ്ങളിൽ ഒന്നാണ് ഗദ്ദാഫി സ്റ്റേഡിയം.
കളി മുടക്കിയെത്തിയ മഴ പിന്നീട് തോർന്നെങ്കിലും, ഗ്രൗണ്ട് മത്സരസജ്ജമാക്കാനുള്ള ഗ്രൗണ്ട് സ്റ്റാഫിന്റെയും മറ്റും ശ്രമം വിജയിക്കാതെ പോയതോടെയാണ് മത്സരം ഉപേക്ഷിച്ചത്. മഴ തോർന്നാൽ വളരെ പെട്ടെന്ന് ഗ്രൗണ്ട് മത്സരസജ്ജമാക്കാവുന്ന സ്റ്റേഡിയങ്ങൾ ഉള്ളപ്പോഴാണ്, അടുത്തിടെ കോടികൾ മുടക്കി നവീകരിച്ച ഗദ്ദാഫി സ്റ്റേഡിയത്തിലെ മത്സരം തുടർന്ന് നടത്താനാകാതെ പോയതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല, സ്പോഞ്ചും മറ്റും ഉൾപ്പെടെ ഉപയോഗിച്ച് ഗ്രൗണ്ടിലെ വെള്ളം നീക്കാനുള്ള ഗദ്ദാഫി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫ് ശ്രമിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി. വെള്ളം തുടച്ചുനീക്കാനുള്ള ശ്രമത്തിനിടെ ഗ്രൗണ്ട് സ്റ്റാഫിൽ ഒരാൾ തെന്നിവീഴുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗദ്ദാഫി സ്റ്റേഡിയത്തിലെ മോശം ഡ്രൈനേജ് സംവിധാനം നിമിത്തം അഫ്ഗാനിസ്ഥാനെ സെമി സാധ്യതകളും വെള്ളത്തിലായെന്ന് മറ്റൊരു വിഭാഗം ആരാധകർ ചൂണ്ടിക്കാട്ടി.
Pakistan deliberately wanted the match to be called off. They didn’t want Afghanistan to win and qualify for the semi-finals.
-Shame on you, PCB#ChampionsTrophy #AUSvAFG pic.twitter.com/C6Es2Evp4m
— ` (@Chad_JayShah) February 28, 2025
പാക്കിസ്ഥാനിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫിയിൽ മഴ മൂലം ഉപേക്ഷിക്കേണ്ടി വരുന്ന മൂന്നാമത്തെ മത്സരമാണിത്. റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിത്തിൽ നടക്കേണ്ടിയിരുന്ന ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാൻ – ബംഗ്ലദേശ് മത്സരങ്ങൾ മഴമൂലം ഒരു പന്തു പോലും എറിയാനാകാതെയാണ് ഉപേക്ഷിച്ചത്. ഇന്നലത്തെ അഫ്ഗാനിസ്ഥാൻ – ഓസ്ട്രേലിയ മത്സരം പാതിവഴിയിലും.
Does PCB has an excellent drainage system ? #AUSvAFG #ChampionsLeague pic.twitter.com/xyQu19GJAy
— Mohammad Jeelani Ansari (@MJ_ansari5) February 28, 2025
∙ പോയിന്റ് പങ്കുവച്ചു; ഓസ്ട്രേലിയ സെമിയിൽ
ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിലെ മഴക്കളി തുടരുന്നു. ഇന്നലെ നടന്ന ഓസ്ട്രേലിയ– അഫ്ഗാനിസ്ഥാൻ മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ 273 റൺസിന് ഓൾഔട്ടായി. അർധ സെഞ്ചറി നേടിയ സിദ്ദിഖുല്ല അടൽ (85), അസ്മത്തുല്ല ഒമർസായി (67) എന്നിവരുടെ ഇന്നിങ്സുകളാണ് അഫ്ഗാനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ 12.5 ഓവറിൽ 1ന് 109 എന്ന നിലയിൽ നിൽക്കെയാണ് മഴ കളി തടസ്സപ്പെടുത്തിയത്. മഴ മാറാതെ വന്നതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.
Everyone should believe in Karma Pakis were Trolling India,IPL & BCCI for drainage system and using sponge now they are using sponge in an ICC event cricket is a great leveller #ChampionsTrophy2025 #AUSvAFG pic.twitter.com/S0zPI6ApYz
— Shivam (@shivam_6964) February 28, 2025
4 പോയിന്റോടെ ഓസ്ട്രേലിയ സെമിഫൈനൽ ഉറപ്പിച്ചു. ഇന്നു നടക്കുന്ന ദക്ഷിണാഫ്രിക്ക– ഇംഗ്ലണ്ട് മത്സരത്തിന്റെ ഫലം അനുസരിച്ചാകും ഗ്രൂപ്പ് ബിയിൽ നിന്ന് സെമിയിൽ കടക്കുന്ന രണ്ടാമത്തെ ടീമിനെ തീരുമാനിക്കുക. ഇംഗ്ലണ്ട് ഇതിനോടകം ടൂർണമെന്റിൽ നിന്നു പുറത്തായിരുന്നു. ഇന്നു ജയിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്ക് സെമി ഉറപ്പിക്കാം. ഇനി തോറ്റാലും നെറ്റ് റൺറേറ്റിന്റെ ആനുകൂല്യത്തിൽ ദക്ഷിണാഫ്രിക്ക സെമിയിൽ കടക്കാൻ സാധ്യതയുണ്ട്. ദക്ഷിണാഫ്രിക്ക വൻ മാർജിനിൽ തോറ്റാൽ അഫ്ഗാനിസ്ഥാനു പ്രതീക്ഷ വയ്ക്കാം.
English Summary:
PCB Faces Backlash After Rain-Ravaged Champions Trophy Matches
TAGS
Pakistan Cricket Board (PCB)
Afghanistan Cricket Team
Australian Cricket Team
International Cricket Council (ICC)
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]