
ന്യൂഡൽഹി: ഇന്ത്യയ്ക്ക് ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് എന്ന സംവിധാനം സാധ്യമാണോ, അതോ രാജ്യവ്യാപകമായി ഒരേസമയം ദേശീയ, സംസ്ഥാന തെരഞ്ഞെടുപ്പുകൾ നടത്താനാകുമോ എന്നത് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള പുതിയ സമിതി പരിശോധിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഏറെക്കാലമായി ചർച്ച ചെയ്യപ്പെട്ട നിർദ്ദേശമാണിത്.
സെപ്റ്റംബർ 18 മുതൽ 22 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം കേന്ദ്രം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ബിൽ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും സർക്കാരിൽ നിന്ന് ആരും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്നത് രാജ്യത്തുടനീളം ലോക്സഭാ, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനെയാണ് . ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ വിഷയത്തിൽ നിരവധി തവണ സംസാരിച്ചിട്ടുണ്ട്,.2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടന പത്രികയുടെ ഭാഗമായിരുന്നു ഇത്.