![](https://newskerala.net/wp-content/uploads/2024/12/vande-bharat.1.3070601.jpg)
തിരുവനന്തപുരം: ഈ ന്യൂ ഇയർ മുതൽ മലയാളികളുടെ ട്രെയിൻ യാത്ര കൂടുതൽ സൂുഗമമാകുന്നു. തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് കോച്ചുകളുടെ എണ്ണം കൂട്ടും. നിലവിലെ16ൽ നിന്ന് 20 കോച്ചുകൾ ആക്കുമെന്നാണ് റിപ്പോർട്ട്. റെയിൽവേ ബോർഡിന്റെതാണ് തീരുമാനം. 183ശതമാനം വരെ ഒക്യുപെൻസിയുള്ള ട്രെയിനിൽ കൺഫേം ടിക്കറ്റ് കിട്ടുക ഏറെ പ്രയാസമായിരുന്ന സ്ഥിതിക്ക് ഇതോടെ മാറ്റം വരുമെന്നാണ് വിശ്വാസം. എന്നാൽ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം – മംഗളൂരു വന്ദേഭാരതിലെ എട്ട് കോച്ചുകൾ 16 എണ്ണം ആക്കുക, എറണാകുളം – ബംഗളൂരു, തിരുവനന്തപുരം – കോയമ്പത്തൂർ വന്ദേഭാരത് സർവീസുകൾ തുടങ്ങുക എന്നീ ആവശ്യങ്ങൾ പരിഗണിച്ചില്ല.