
പാലക്കാട് : മന്ത്രി എംബി രാജേഷിന്റെ വാഹനവ്യൂഹം തടസ്സപ്പെടുത്തിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അനാവശ്യമായി കസ്റ്റഡിയിൽ എടുത്തതായി പരാതി. മെഡിക്കൽ ഷോപ്പിലേക്ക് മരുന്നുകൊണ്ടുപോവുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശ്രീജിത്ത് പി എസിനെ പാലക്കാട് സൗത്ത് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. മന്ത്രി എംബി രാജേഷിന്റെ വാഹനവ്യൂഹം തടസ്സപ്പെടുത്തിയെന്ന് പറഞ്ഞാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും മരുന്നുമായി കാറിൽ പോകുമ്പോഴാണ് ഇതുണ്ടായതെന്നും ശ്രീജിത്ത് പറയുന്നു. മണപ്പുള്ളിക്കാവ് ക്ഷേത്രത്തിനടുത്താണ് സംഭവമുണ്ടായത്.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ പ്രധാന റോഡുകളെല്ലാം തിരക്കായിരുന്നു. ഇതിനിടയില്‍ മണപ്പുള്ളിക്കാവ് ക്ഷേത്രത്തിനടുത്ത് വെവെച്ചാണ് മന്ത്രിയുടെ വാഹനം തടസ്സപ്പെടുത്തിയെന്ന പേരില്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. മന്ത്രിക്ക് എസ്കോര്‍ട്ട് വന്ന വാഹനത്തില്‍ നിന്നും പൊലീസെത്തിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇവിടെ നിന്നും ടൗണ്‍ സ്റ്റേഷനിലെത്തിച്ച ശ്രീജിത്തിന്റെ കാറും രേഖകളും പരിശോധിച്ചു. മദ്യപിച്ചിട്ടുണ്ടോയെന്നും പരിശോധിച്ചു. ഇതിനു ശേഷം ഒരു മണിക്കൂറിന് ശേഷമാണ് ശ്രീജിത്തിനെ സ്റ്റേഷനില്‍ നിന്നും വിട്ടയച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]