
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നജ്റാൻ- സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി കൗൺസിലറായി തെരഞ്ഞെടുത്ത സലീം ഉപ്പളക്ക് നജ്റാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.
നൂറു കണക്കിനു പ്രവർത്തകർ പങ്കെടുത്ത ജനറൽ ബോഡി യോഗത്തിൽ മൊയ്തീൻ പടപ്പറമ്പ് നജ്റാൻ കെ.എം.സി.സിയുടെ ഉപഹാരം സലീം ഉപ്പളക്ക് കൈമാറി.
അബ്ദുൽ സലാം പൂളപ്പൊയിൽ അധ്യക്ഷത വഹിച്ച ചടങ്ങ് നൗഫൽ കുളത്തൂർ ഉദ്ഘാടം നിർവഹിച്ചു. ചടങ്ങിൽ നജ്റാനിലെ മുതിർന്ന നേതാക്കളായ മുസ്തഫ കെൻസ്, ലത്തീഫ് തിരൂർക്കാട്, മുസ്തഫ ഫാറൂഖ്, സുബൈർ തങ്ങൾ, മുസ്തഫ ഗൂഡല്ലൂർ, മുഹമ്മദലി അരിപ്ര, ഇസ്മായിൽ തിരൂരങ്ങാടി എന്നിവരെ നജ്റാൻ കെ.എം.സി.സിയുടെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ബഷീർ കരിങ്കല്ലത്താണി, നസീർ പാണ്ടിക്കാട്, സത്താർ തച്ചനാട്ടുകര എന്നിവർ സംസാരിച്ചു. സുബൈർ തങ്ങൾ സ്വാഗതവും ജാബിർ ആരാമ്പ്രം നന്ദിയും പറഞ്ഞു.