
റിയാദ്: നാലാം തവണയും ഇറ്റാലിയൻ സൂപ്പർ കപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് കായിക മന്ത്രാലയം അറിയിച്ചു. നാല് ക്ലബുകളുടെ പങ്കാളിത്തത്തോടെ ജനുവരി 18 മുതൽ 22 വരെയാണ് മത്സരം. ഇൻറർ മിലാൻ, നാപ്പോളി, ലാസിയോ, ഫിയോറൻറീന ക്ലബുകൾ പെങ്കടുക്കുന്ന ടുർണമെൻറിന് റിയാദിലെ അവാൽ പാർക്ക് സ്റ്റേഡിയമാണ് വേദിയാകുന്നത്. നോക്കൗട്ട് സമ്പ്രദായത്തിലാണ് മത്സരം.
ജനുവരി 18 ന് നാപ്പോളി-ഫിയോറൻറീന ഏറ്റുമുട്ടലോടെയാണ് ഉദ്ഘാടനം. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഇൻറർ മിലാൻ പിറ്റേന്ന് ലാസിയോയെ നേരിടും. ഈ മത്സരങ്ങളിൽ വിജയിക്കുന്ന രണ്ട് ടീമുകൾ ജനുവരി 22ന് ഫൈനലിൽ ഏറ്റുമുട്ടും.
ഇറ്റാലിയൻ സൂപ്പർ കപ്പിന് തുടക്കം കുറിച്ചത് ജിദ്ദയിലാണ്. അതടക്കം സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന നാലാമത്തെ പതിപ്പാണിത്. ജിദ്ദയിലെ ആദ്യ ടൂർണമെൻറിൽ എതിരാളിയായ എ.സി മിലാനെ പരാജയപ്പെടുത്തിയാണ് യുവൻറ്സ് കിരീടം നേടിയത്. രണ്ടാം പതിപ്പ് റിയാദിൽ നടന്നപ്പോൾ എതിരാളിയായ യുവൻറസിനെ പരാജയപ്പെടുത്തി ലാസിയോ കിരീടം സ്വന്തമാക്കി.
Read Also –
മൂന്നാം പതിപ്പും റിയാദിലാണ് നടന്നത്. എ.സി മിലാനെ പരാജയപ്പെടുത്തി ഇൻറർ മിലാൻ കിരീടം ചൂടി.
‘സൗദി വിഷൻ 2030’െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന അന്താരാഷ്ട്രീയ ടൂർണമെൻറുകളുടെയും മറ്റ് ഇവൻറുകളുടെയും ഭാഗമാണ് ഈ ടൂർണമെൻറ്. വിഷെൻറ ഭാഗമായി നടപ്പാക്കുന്ന ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം സംരംഭങ്ങളിലൊന്നുമാണ് ഈ മത്സരം.
Last Updated Dec 30, 2023, 10:30 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]