
പൂഞ്ച്- ശ്രീരാമന് ഹിന്ദുക്കളുടേതു മാത്രമല്ലെന്നും ലോകത്തിലെ എല്ലാവരുടേതുമാണെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ല പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹോദര്യത്തെയും സ്നേഹത്തേയും ഐക്യത്തേയും കുറിച്ച് പറഞ്ഞ രാമന് മതവും ഭാഷയുമൊന്നും നോക്കാതെ ആളുകളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ശ്രദ്ധ പതിപ്പിച്ചിരുന്നു. മുഴുവന്‍ രാജ്യങ്ങളോടും ഇക്കാര്യം പറയാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വിശദമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ പ്രശംസിച്ച ഫാറൂഖ് അബ്ദുല്ല ക്ഷേത്ര നിര്‍മാണത്തിനു വേണ്ടി പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു. ഈ സാഹോദര്യം നിലനിന്നു പോവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാമന്റെ സാഹോദര്യം നിലനിര്‍ത്താന്‍ എല്ലാവരോടും പറയാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വിശദമാക്കി.