
8:52 PM IST:
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഗതാഗതം നിയന്ത്രണവുമായി പൊലീസ്. നാളെ ചരക്ക് വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനമില്ല. വൈകിട്ട് 3:00 മണിക്ക് ശേഷം ബീച്ച് ഭാഗത്തേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണം. സൗത്ത് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യാതൊരുവിധ പാർക്കിംഗ് അനുവദിക്കില്ല. അനധികൃത പാർക്കിങ് ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യും പിഴ ഈടാക്കും. ഗതാഗത കുരുക്ക് ഒഴിവാക്കാനും തിരക്ക് നിയന്ത്രിക്കാനുമായിയാണ് നടപടി
5:01 PM IST:
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയവത്കരിക്കരുതെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.രാമക്ഷേത്രം ഏതെങ്കിലും ഒരു പാർട്ടിയുടേതല്ല. എല്ലാവരുടേതുമാണ്. എപ്പോൾ വേണമെങ്കിലും അയോധ്യയിലേക്ക് പോകാം. മുൻപ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന സമയത്തും പോയിരുന്നു. തനിക്ക് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം കിട്ടിയിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, അയോധ്യയിൽ പോവാൻ ആരുടേയും ക്ഷണം ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു.
3:55 PM IST:
അയോധ്യയില്‍ വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.ആധുനിക അയോധ്യ രാജ്യ ഭൂപടത്തില്‍ അഭിമാനമാകുമെന്നും രാമക്ഷേത്രം രാജ്യത്തിന്റെ സ്വന്തമാണെന്നും അയോധ്യയിലെ പ്രതിഷ്ഠാ ദിനം വീടുകളിലും ആഘോഷിക്കണമെന്നും പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.അയോധ്യ ലോകത്തെ ഏറ്റവും വൃത്തിയുള്ള നഗരമായിരിക്കണമെന്നും ഇത് അയോധ്യാവാസികളുടെ ഉത്തരവാദിത്വമാണെന്നും ജനുവരി 22 ന് വീടുകളിൽ ശ്രീരാമജ്യോതി തെളിയിക്കണമെന്നും നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.
3:00 PM IST:
അയോധ്യ വിഷയത്തില്‍ പ്രതികരണവുമായി സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സുപ്രഭാതത്തിലെ മുഖ പ്രസംഗം സമസ്ത നിലപാട് അല്ലെന്നും രാഷ്ട്രീയ കക്ഷികളുടെ രാഷ്രീയ നയങ്ങളിൽ സമസ്തക്ക് അഭിപ്രായമില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.കോഴിക്കോട് നടന്ന സമസ്ത യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിന് സമസ്തക്ക് ഏതായാലും ക്ഷണമില്ല. ക്ഷണിച്ചാൽ രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം സ്വീകരിക്കാം, അല്ലെങ്കില്‍ തള്ളാം. അത് അവരുടെ നയം. സമസ്തയുടെ നയം സമസ്തയാണ് പറയേണ്ടതെന്നും പത്രമല്ല. അയോധ്യയിൽ ആര് എവിടെ പോയാലും ഞങ്ങളുടെ വികാരം വ്രണപ്പെട്ടില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു
2:45 PM IST:
എറണാകുളം ജില്ലയിലെ തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലാണ് കത്ത് കിട്ടിയത്. തങ്ങൾ പഴയ കമ്യൂണിസ്റ്റുകളെന്ന് ഭീഷണിക്കത്തിൽ പറയുന്നു. തിങ്കളാഴ്ചയാണ് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്. കാനം രാജേന്ദ്രന്റെേ മരണത്തെത്തുടർന്നാണ് നേരത്തെ നവകേരള സദസ് മാറ്റിവെച്ചത്.
2:44 PM IST:
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് വിഎം സുധീരന്. കെപിസിസി യോഗത്തിലാണ് വിഎം സുധീരന് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. കെപിസിസി നേതൃത്വം പരാജയമെന്ന് വിഎം സുധീരന് യോഗത്തില്‍ തുറന്നടിച്ചു. നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കുവേണ്ടിയല്ല. അവരവര്‍ക്കുവേണ്ടിയാണ്. പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ല. കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ 5 ഗ്രൂപ്പായി മാറിയെന്നും സുധീരന് ആരോപിച്ചു. 2016ലെ പരാജയ കാരണങ്ങളും യോഗത്തില്‍ സുധീരന് വിവരിച്ചു.
2:44 PM IST:
ഫോർട്ട് കൊച്ചിയിൽ വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാനുള്ള അനുമതി നിഷേധിച്ച സബ് കലക്ടർ ഉത്തരവ് പുനപരിശോധിക്കണമെന്ന് നാട്ടുകാർ. പരേഡ് ഗ്രൗണ്ടിനേക്കാൾ വലുപ്പമുള്ള വെളി മൈതാനത്തും പാപ്പാഞ്ഞിയെ കത്തിച്ചാൽ തിരക്ക് നിയന്ത്രിക്കാനാകുമെന്നാണ് വാദം.എന്നാൽ, സുരക്ഷ പ്രശ്നങ്ങൾ ഉള്ളതിനാൽ അനുമതി നൽകാനാകില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണറും,കെ ജെ മാക്സി എംഎൽഎ യും പ്രതികരി
1:23 PM IST:
കർണാടകയിൽ ദുരൂഹസാഹചര്യത്തിൽ 5 പേരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ചിത്രദുർഗ ജില്ലയിലെ ചല്ലകരെ ഗേറ്റിന് സമീപമുള്ള വീട്ടിലാണ് അഞ്ച് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. 2019 ജൂലൈയിലാണ് ഈ കുടുംബത്തിലെ അഞ്ച് പേരെയും അവസാനമായി പുറത്ത് കണ്ടതെന്ന് അയൽവാസികൾ പറയുന്നു. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ജഗന്നാഥ് റെഡ്ഡി (85), ഭാര്യ പ്രേമ (80), മകൾ ത്രിവേണി (62), മക്കളായ കൃഷ്ണ (60), നരേന്ദ്ര (57) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
1:22 PM IST:
വയനാട് ജില്ലയിലെ നടവയലിൽ പുലിയെ അവശ നിലയിൽ കണ്ടെത്തി. അസുഖം ബാധിച്ച പുലിയെന്ന് സംശയം. വനംവകുപ്പ് അധികൃതരെത്തി പുലിയെ വലയിട്ട് പിടികൂടി. ആർആർടി സംഘവും വെറ്ററനറി സംഘവും സ്ഥലത്തെത്തിയിരുന്നു. നടവയൽ നീർവാരം എന്ന സ്ഥലത്താണ് പുലിയെ കണ്ടെത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ആറരയോടെയാണ് കണ്ടെത്തിയത്.
1:21 PM IST:
ലോക്സഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ സിപിഐ സജ്ജമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ രാഷ്ട്രീയ ശരികേട് ഉണ്ടെന്ന് പറഞ്ഞ ബിനോയ് വിശ്വം ഇന്ത്യാ സഖ്യത്തിന്റെ നായകൻ ബിജെപിയുമായി ബിജെപിയുമായി നേർക്ക് നേർ മത്സരിക്കണമെന്നും അഭിപ്രായപ്പെട്ടു.
1:20 PM IST:
പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചി വെളി മൈതാനത്ത് ഒരുക്കിയിരിക്കുന്ന പാപ്പാഞ്ഞിയെ പൊളിച്ചു മാറ്റില്ലെന്ന് വാർഡ് കൗൺസിലർ. ആർഡിഒ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ല. എല്ലാ സർക്കാർ അനുമതിയും നേടിയാണ് ഒരുക്കങ്ങൾ നടത്തിയതെന്ന് വാർഡ് കൗൺസിലർ ബനഡിക്റ്റ് വ്യക്തമാക്കി. നാട്ടുകാരുടെ ഭാഗം കേൾക്കാതെ ആണ് ഉത്തരവ് എന്നും കൗൺസിലർ പറഞ്ഞു.
1:19 PM IST:
കൊച്ചി കാര്‍ണിവലിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചി കാപ്പിരി കൊട്ടക അവതരിപ്പിക്കാനിരുന്ന ‘ഗവര്‍ണറും തൊപ്പിയും’ എന്ന നാടകത്തിന് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ നിയമ നടപടിക്കൊരുങ്ങി നാടക് സമിതി. എന്തുകൊണ്ടാണ് വിലക്കെന്ന് ആർഡിഒയുടെ ഉത്തരവിൽ വ്യക്തമല്ലെന്ന് നാടക് സമിതി ചൂണ്ടിക്കാണിക്കുന്നു. കോടതി അംഗീകാരത്തോടെ ഇതേ വേദിയിൽ നാടകം എത്തിക്കുമെന്നും സമിതി വ്യക്തമാക്കി. ജർമൻ കഥയുടെ പരിഭാഷ ആണ് നാടകമെന്നും സമിതി പറഞ്ഞു.
12:53 PM IST:
സംസ്ഥാനത്ത് പുതുവത്സര തലേന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. നാളെ രാത്രി എട്ട് മുതല്‍ മറ്റന്നാള്‍ പുലര്‍ച്ചെ ആറു വരെയാണ് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുക. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പെട്രോള്‍ പമ്പുകള്‍ക്കുനേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടി. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ മാര്‍ച്ച് പത്ത് മുതല്‍ രാത്രി പത്ത് മണി വരെയെ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്നും അസോസിയേഷന് വ്യക്തമാക്കി. ഗുണ്ടാ ആക്രമണം തടയാന്‍ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിര്‍മാണം വേണമെന്നാണ് ആവശ്യം.
8:11 AM IST:
തമിഴ്നാട്ടിൽ അപകടത്തിൽ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. പുതുക്കോട്ടയിൽ ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. ഒരു സ്ത്രീയടക്കമുള്ള അഞ്ച് പേരാണ് മരിച്ചത്. 19 പേര്‍ക്ക് പരിക്കേറ്റു. തിരുവള്ളൂര്‍ സ്വദേശികളാണ് അപകടത്തിൽ മരിച്ചവരെന്നാണ് വിവരം. മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീര്‍ത്ഥാടകരാണ് അപകടത്തിൽ പെട്ടത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവര്‍ ചികിത്സയിലാണ്.
6:04 AM IST:
എൻഡിഎയുടെ നേതൃത്വത്തിലുള്ള ക്രിസ്മസ് സ്നേഹസംഗമം ഇന്ന് പത്തനംതിട്ടയിൽ നടക്കും. പരിപാടിയിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവരെത്തും. ഓർത്തഡോക്സ് സഭ വലിയ മെത്രാപോലീത്ത കുര്യാക്കോസ് മാർ ക്ലിമിസ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ലോക്സഭ തെരഞ്ഞെടുപ്പ് ടുത്തിരിക്കെയുള്ള പരിപാടിക്ക് പ്രാധാന്യമേറെയാണ്. പത്തനംതിട്ടയിൽ പി. സി. ജോർജിനെയാണ് എൻഡിഎ സ്ഥാനാർഥിയായി പരിഗണിക്കുന്നത്. എന്നാൽ സംസ്ഥാന അധ്യക്ഷൻ മത്സരിക്കണമെന്ന കേന്ദ്ര നിർദേശം വന്നാൽ കെ. സുരേന്ദ്രൻ തന്നെ മത്സരത്തിന് ഇറങ്ങും.
6:02 AM IST:
അയോധ്യ ചടങ്ങിൽ പങ്കെടുക്കുന്നത് സോണിയ ഗാന്ധിയുടെ ആരോഗ്യ സ്ഥിതി കൂടി പരിഗണിച്ച് തീരുമാനിക്കും. ചടങ്ങിന് പോകണമെന്ന് ബീഹാറിലെയും ഗുജറാത്തിലെയും കോൺഗ്രസ് ഘടകങ്ങൾ ആവശ്യപ്പെട്ടു. തത്കാലം ഒന്നും തീരുമാനിക്കുന്നില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിക്കുന്നു.