
സെഞ്ചൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിന്റെ ഇടവേളയില്‍ ലൈവ് ചര്‍ച്ചക്കിടെ മാപ്പു പറഞ്ഞ് ഇര്ഫാന് പത്താന്. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യക്കായി സെഞ്ചുറി നേടിയ കെ എല്‍ രാഹുലിന്റെ പ്രകടനത്തെയും ബാറ്റിംഗ് ടെക്നിക്കിനെയും പ്രശംസിക്കുന്നതിനിടെയാണ് പത്താന് മാപ്പു പറഞ്ഞത്.
കെ എല്‍ രാഹുലിനെക്കുറിച്ച് ദീര്‍ഘനേരം സംസാരിച്ചശേഷം ഇത്രയും സമയമെടുത്ത് സംസാരിച്ചതിന് പത്താന് ഗവാസ്കറോട് മാപ്പു പറഞ്ഞു. എന്നാല്‍ പത്താന് പറഞ്ഞ കാര്യങ്ങള്‍ ഗൗരവമുള്ളതാണെങ്കിലും മാപ്പപേക്ഷ താന്‍ സ്വീകിരിക്കില്ലെന്നായിരുന്നു ഗവാസ്കറുടെ മറുപടി. ഇരുവരും തമ്മിലുളള രസകരമായ സംഭാഷണത്തിന്റെ വീഡിയോ പത്താന് തന്നെ തന്റെ എക്സ് അക്കൗണ്ടില്‍ പങ്കുവെക്കുകയും ചെയ്തു.
ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സ് തോല്‍വി വഴങ്ങിയെങ്കിലും ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയുമായി ഇന്ത്യയെ കരകയറ്റിയക് രാഹുലിന്റെ ഇന്നിംഗ്സായിരുന്നു. 101 റണ്‍സെടുത്ത രാഹുലാണ് ഇന്ത്യയെ 245 റണ്‍സിലെത്തിച്ചത്. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ഇതേ പ്രകടം ആവര്‍ത്തിക്കാന്‍ രാഹുലിന് കഴിഞ്ഞില്ല.
Gratitude fills me today, and it’s not just any day—thanks to Sunny sir for the uplifting compliment. Truly made my year.
— Irfan Pathan (@IrfanPathan)
163 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 131 റണ്‍സിന് ഓള് ഔട്ടായി ഇന്നിംഗ്സിനും 32 റണ്‍സിനും തോറ്റു. രാഹുല്‍ നാലു റണ്‍സെടുത്തപ്പോള്‍ 76 റണ്‍സെടുത്ത കെ എല്‍ രാഹുലും 26 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും മാത്രമാണ് രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്കായി രണ്ടക്കം കടന്നുള്ളു.
കേപ്ടൗണില്‍ ജനുവരി മൂന്നിനാണ് രണ്ട് മത്സര പരമ്പരയിലെ അവസാന ടെസ്റ്റ് തുടങ്ങുന്നത്. കേപ്ടൗണിലും തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാവും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]