തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് വർദ്ധന. ഇന്ന് ഉച്ചയോടെയാണ് വില വീണ്ടും ഉയർന്നത്.
ഇതോടെ ഒരു ദിവസം രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റം വരുന്നത്. രാവിലെ പവന് 880 രൂപ വർദ്ധിച്ചതിന് പിന്നാലെ, ഉച്ചയ്ക്ക് 440 രൂപ കൂടി ഉയർന്നു.
ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ വില 90,400 രൂപയായി, 90,000 എന്ന നില വീണ്ടും മറികടന്നു. കുറഞ്ഞ പണിക്കൂലിയായ 5%, ജിഎസ്ടി 3%, ഹാൾമാർക്കിങ് ചാർജ് എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം സ്വന്തമാക്കാൻ ഒരു ലക്ഷം രൂപയ്ക്ക് അടുത്ത് ചെലവ് വരും.
ഇന്നലെയും സ്വർണവിലയിൽ സമാനമായ വർദ്ധനവുണ്ടായിരുന്നു. ഇന്നലെ രാവിലെ വില കുറഞ്ഞ ശേഷം ഉച്ചയോടെ പവന് 720 രൂപ വർദ്ധിച്ചിരുന്നു.
ഇന്നും ഇന്നലെയുമായി സ്വർണത്തിന് 2,040 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലെ വിലനിലവാരം, ഇറക്കുമതി തീരുവ, നികുതികൾ, ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കിലെ വ്യതിയാനങ്ങൾ എന്നിവയാണ് കേരളത്തിലെ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.
ഇന്നത്തെ വില വിവരങ്ങൾ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 11300 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9290 രൂപയും, 14 കാരറ്റ് സ്വർണത്തിന് 7230 രൂപയും, 9 കാരറ്റ് സ്വർണത്തിന് 4690 രൂപയുമാണ് നിരക്ക്.
വെള്ളിവിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 155 രൂപയിൽ നിന്ന് 157 രൂപയായി വർദ്ധിച്ചു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

