 
        ബിഗ് ബോസ് മലയാളം സീസൺ 7 ഗ്രാന്റ് ഫിനാലേയിലേക്ക് അടുത്തിരിക്കുകയാണ്. ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രമാണ് ബാക്കിയുള്ളത്.
ഒൻപത് മത്സരാർത്ഥികളുമായി മുന്നേറുന്ന ഈ വാരം മണി വീക്കാണ് ബിഗ് ബോസ് ഷോയിൽ നടക്കുന്നത്. മുൻ സീസണുകളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് മണി ടാസ്ക് നടക്കുന്നത്.
അതായത് പൈസയും കരസ്ഥമാക്കാം വീട്ടിലും നിൽക്കാം. ഇന്ന് ബിഗ് ബോസ് ചരിത്രത്തിലെ ഹൈ റിസ്ക് ടാസ്ക് ആണ് ഷോയിൽ നടന്നത്.
എന്താണ് ഇന്നത്തെ ടാസ്ക് ? മത്സരാർത്ഥികൾക്ക് ഇന്ന് പണം എടുക്കുകയും ചെയ്യാം. ഇവിടെ തുടരുകയും ചെയ്യാം.
പക്ഷേ സമയം അത് നിർണായകമാണ്. കണക്കു കൂട്ടലുകൾ തെറ്റിയാൽ ഈ വീട്ടിൽ നിന്നുതന്നെ പുറത്ത് പോകേണ്ടി വരും.
പരമാവതി മൂന്ന് പേർക്കാണ് ഈ ടാസ്കിൽ മത്സരിക്കാൻ സാധിക്കുക. അത് ആരൊക്കെ ആകണമെന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം.
ഈ വീടിന്റെ പ്രധാന വാതിലിന് പുറത്ത് നാല് ലക്ഷം രൂപ, ഇരുപതിനായിരം രൂപയുടെ 20 പൊതികളിലായി ഒളിപ്പിച്ച രീതിയിൽ ഒരു കാർ പാർക്ക് ചെയ്തിട്ടുണ്ടാകും. മത്സരിക്കാനായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പണം അവിടെ പോയി ശേഖരിക്കാനായി വെറും 1 മിനിറ്റ് സമയം മാത്രമാകും ലഭിക്കുക.
ഈ സമയത്തിനുള്ളിൽ പണം എടുത്ത് തിരികെ വന്നാൽ പണവും ലഭിക്കും ഇവിടെ തുടരുകയും ചെയ്യാം. പണം എടുക്കാതെ സമയത്തിനുള്ളിൽ തിരികെ വന്നാലും ഇവിടെ നിൽക്കാം.
പക്ഷേ സമയത്തിനുള്ളിൽ തിരികെ വന്നില്ലെങ്കിൽ പണവും നഷ്ടപ്പെടും ഈ വീട്ടിൽ നിന്നും എന്നന്നേക്കുമായി വിടപറയേണ്ടിയും വരും. ബിഗ് ബോസ് അനൗൺസ്മെന്റിന് പിന്നാലെ സന്നദ്ധത അറിയിച്ച് ആദ്യം എത്തിയത് നെവിൻ ആയിരുന്നു.
എന്നാൽ മോഹൻലാലിന്റെ ശിക്ഷ ഉള്ളതിനാൽ നെവിന് പണം എടുക്കാൻ പോകാനാവില്ല. ഒടുവിൽ ആദില, അനുമോൾ, അക്ബർ എന്നിവരാണ് ടാസ്കിൽ പങ്കെടുത്തത്.
വാശിയേറിയ മത്സരത്തിന് ഒടുവിൽ ഒരു മിനിറ്റ് തീരും മുൻപ് തന്നെ മൂന്ന് പേരും ബിഗ് ബോസ് ഹൗസിനുള്ളിൽ എത്തുകയും ചെയ്തു. അനുമോളാണ് ഏറ്റവും കൂടുതൽ തുക സ്വന്തമാക്കിയത്.
ബിഗ് ബോസ് ടൈറ്റിൽ വിന്നറുടെ സമ്മാനതുകയിൽ നിന്നുമാണ് ഈ തുകകൾ കുറയ്ക്കുക. അനുമോൾ- ഒരു ലക്ഷത്തി നാല്പതിനായിരം ആദില- ഇരുപതിനായിരം അക്ബർ- അറുപതിനായിരം … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]


 
         
         
        