
മലയാളത്തിലെ ദീപാവലി റിലീസ് ആയി എത്തുന്ന ഓശാന വെള്ളിയാഴ്ച മുതല്‍ തിയറ്ററുകളില്‍. നവാഗതനായ ബാലാജി ജയരാജനെ നായകനാക്കി എന്‍ വി മനോജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എംജെഎൻ പ്രൊഡക്ഷൻസിന് വേണ്ടി മാർട്ടിൻ ജോസഫ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഓരോ കാലഘട്ടത്തിലും പ്രണയം എങ്ങനെ വ്യത്യാസപ്പെടുന്നു, അത് എത്രത്തോളം ഒരു വ്യക്തിയുടെ വികാരങ്ങളെയും ജീവിത നിലപാടുകളെയും സ്വാധീനിക്കുന്നു എന്ന് അവതരിപ്പിക്കുന്ന ചിത്രമാണ് ഓശാന. ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം, വർഷ വിശ്വനാഥ്, ഗൗരി ഗോപൻ എന്നിവർക്കൊപ്പം ബോബൻ സാമുവൽ, സ്മിനു സിജോ, സാബുമോൻ അബ്ദുസ്സമദ്, നിഴൽഗൾ രവി, അഞ്ജയ വി വി, ഷാജി മാവേലിക്കര, സബീറ്റ ജോർജ്, ചിത്ര നായർ, കൃഷ്ണ സജിത്ത്, ശ്രുതി, ലക്ഷ്മി, ആദിത്യൻ, ജാൻവി മുരളീധരൻ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
123 മ്യൂസിക്സിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. ഛായാഗ്രഹണം മെൽബിൻ കുരിശിങ്കലും എഡിറ്റിംഗ് സന്ദീപ് നന്ദകുമാറുമാണ്. കലാസംവിധാനം ബനിത്ത് ബത്തേരിയും പ്രോജക്ട് ഡിസൈൻ ചെയ്തത് അനുക്കുട്ടൻ ഏറ്റുമാനൂരും സുൽഫിക്ക് ഷാ നെടുമ്പാശ്ശേരിയുമാണ്. അലക്സ് വി വർഗീസാണ് കളറിസ്റ്റ് (തപസി). ശ്രീകുമാർ വള്ളംകുളം ചീഫ് അസോസിയേറ്റ് ഡയറക്ടറായും സെബിൻ കാട്ടുങ്കൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചു. സൗണ്ട് ഡിസൈൻ ജെസ്വിൻ മാത്യുവും ഓഡിയോഗ്രാഫി ജിജു ടി ബ്രൂസും നിർവഹിച്ചു. മേക്കപ്പ് ജിത്തു പയ്യന്നൂരും വസ്ത്രാലങ്കാരം ദിവ്യ ജോബിയും കൈകാര്യം ചെയ്യുന്നു. വിഎഫ്എക്സ് സിനിമാസ്കോപ്പ്. ഷിബിൻ സി ബാബുവിൻ്റേതാണ് പബ്ലിസിറ്റി ഡിസൈനുകൾ, സ്റ്റിൽ ഫോട്ടോഗ്രാഫി സന്തോഷ് പട്ടാമ്പി. ടീസറും ട്രെയിലറും എഡിറ്റ് ചെയ്തത് വി എസ് വിനായകാണ്. പിആർഒ വാഴൂർ ജോസ്. കമലാക്ഷൻ പയ്യന്നൂരാണ് പ്രൊഡക്ഷൻ കൺട്രോളർ, അനീഷ് വർഗീസ് ഫിനാൻസ് കൺട്രോളർ. ഡോ. സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ) ചിത്രത്തിൻ്റെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ നിർവഹിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]