
കൊച്ചി: ഓരോ അപ്ഡേറ്റിലും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുകയാണ് നവംബർ 8 ന് റിലീസാകുന്ന മുറ. ഇപ്പോഴിതാ പതിമൂന്നു ലക്ഷം കാഴ്ചക്കാർ കഴിഞ്ഞു മുന്നേറുന്ന മുറ ട്രെയിലറിനും ടീമിനും ആശംസകളുമായി സാക്ഷാൽ ലോകേഷ് കനകരാജും എക്സിൽ മുറ ടീമിന് ആശംസകൾ കുറിച്ചു.
നേരത്തെ ചിയാൻ വിക്രമും നേരിട്ട് മുറ ടീമിന് അഭിനന്ദനങ്ങൾ നൽകിയിരുന്നു. കപ്പേള സംവിധാനം ചെയ്ത മുസ്തഫയാണ് മുറയുടെ സംവിധാനം നിർവഹിക്കുന്നത്. ഹൃദു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂട്, മാലപാർവതി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ നേരത്തെ റിലീസ് ചെയ്ത ടീസറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരുന്നു.
കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്. ഒരു പ്രത്യേക ദൗത്യത്തിന് ഇറങ്ങുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന.
Trailer of #Mura looks intriguing and fierce 🔥https://t.co/HUoHKW9n9G
My hearty wishes and congratulations to the entire team of #MURA 🤗❤️@hridhuharoon #surajvenjaramoodu
@musthafa__actor #MusthafaActor #HRPictures @riyashibu_ #SureshBabu #MURA #ChristyJoby @hr_pictures…
— Lokesh Kanagaraj (@Dir_Lokesh) October 31, 2024
മുറയുടെ നിർമ്മാണം : റിയാ ഷിബു,എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.
‘മുറ’ ടീമിന് അഭിനന്ദനങ്ങളുമായി ചിയാൻ വിക്രം; ട്രെയിലർ ഗംഭീരമെന്നും താരം
സുരാജിനൊപ്പം ഹൃദു ഹറൂണ്‍; സ്ക്രീനില്‍ തീപ്പൊരിയാവാന്‍ ‘മുറ’: ട്രെയ്ലര്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]