
മലപ്പുറം: ഉമർ ഫൈസി മുക്കത്തിനെതിരെ നടപടി വേണമെന്ന് സൂചിപ്പിച്ച് പി കെ കുഞ്ഞാലിക്കുട്ടി. ഉമർ ഫൈസിക്കെതിരെ നടപടി വേണ്ടേയെന്ന ചോദ്യത്തിന് ജനവികാരം സമസ്ത കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പ്രസ്താവന സമൂഹത്തിൽ സ്പർധ വളർത്തുന്നതാണ്. കാര്യങ്ങൾ കൈവിട്ടു പോകുന്ന സ്ഥിതി ഉണ്ടാകരുതെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
അതേ സമയം, പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ സമസ്തയില്‍ ഭിന്നത രൂക്ഷമാകുകയാണ്. ഉമര്‍ ഫൈസി മുക്കത്തിനെതിരെ പരസ്യ നീക്കങ്ങളുമായി മറുവിഭാഗം ഇറങ്ങി. സമസ്ത കോ- ഓഡിനേഷൻ കമ്മിറ്റി നാളെ എടവണ്ണപ്പാറയില്‍ പൊതുയോഗം വിളിച്ച് മറുപടി നല്‍കും. ഉമര്‍ ഫൈസി മുക്കത്തെ സമസ്തയില്‍ നിന്ന് പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം.
സമസ്ത സെക്രട്ടി ഉമര്‍ ഫൈസി മുക്കത്തിന്റെ പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെയുള്ള ഈ പരാമര്‍ശമാണ് മറുവിഭാഗത്തെ ഏറ െചൊടിപ്പിച്ചിരിക്കുന്നത്.ഇനി പരസ്യമായി പ്രതികരിക്കാൻ തന്നെയാണ് ഇവരുടെ നീക്കം. അച്ചടക്ക നടപടിയടുക്കുന്നതുവരെ ശക്തമായി പ്രതികരിക്കാൻ തന്നെയാണ് ഉമര്‍ ഫൈസി മുക്കത്തിന്റെ എതിര് ചേരിയുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]