
പാൻക്രിയാറ്റിക് ക്യാൻസറിന്റെ ഏഴ് ലക്ഷണങ്ങൾ.
പാൻക്രിയാറ്റിക് ക്യാൻസറിന്റെ ഏഴ് ലക്ഷണങ്ങൾ
പാൻക്രിയാസില്‍ അനിയന്ത്രിതമായ കോശവളർച്ച ഉണ്ടാകുന്ന അവസ്ഥയാണ് പാൻക്രിയാറ്റിക് ക്യാൻസർ.
അമിത മദ്യപാനം, പുകവലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തുടങ്ങിയവ പലപ്പോഴും പാൻക്രിയാറ്റിക് ക്യാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നു.
പാൻക്രിയാറ്റിക് ക്യാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
അടിവയറ്റിലെ വേദന അല്ലെങ്കിൽ അസ്വസ്ഥത.
ബിലിറൂബിൻ അടിഞ്ഞുകൂടുന്നത് മൂലം ചർമ്മത്തിലും കണ്ണുകളിലും മഞ്ഞനിറം കാണുക.
വിശപ്പ് കുറയുകയും തുടർന്ന് ശരീരഭാരം കുറയുന്നതുമാണ് മറ്റൊരു ലക്ഷണം.
എപ്പോഴുമുള്ള അമിത ക്ഷീണമാണ് മറ്റൊരു പ്രധാന ലക്ഷണം. തളര്‍ച്ച, ബലഹീനത തുടങ്ങിയവയൊക്കെ ഇതുമൂലമുണ്ടാകാം.
മലവിസർജ്ജനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും, മലബന്ധവും മലത്തില്‍ നിറം മാറ്റം കാണുന്നതും പാൻക്രിയാറ്റിക് ക്യാന്‍സറിന്റെ ലക്ഷണമാകാം.
മൂത്രത്തിലെ നിറവ്യത്യാസമാണ് മറ്റൊരു ലക്ഷണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]