
.news-body p a {width: auto;float: none;}
നടൻ എന്ന നിലയിൽ മാത്രമല്ല സംവിധായകനായും ജോജുവിന് ‘പണി’ അറിയാം എന്ന് തെളിയിച്ചിരിക്കുന്ന ചിത്രമാണ് പണി. സിനിമയുടെ പ്രമേയത്തിന് പുതുമ അവകാശപ്പെടാൻ ഇല്ലെങ്കിലും മേക്കിംഗിൽ പണി ഗംഭീരമാക്കിയിട്ടുണ്ട് ജോജു. തൃശൂരിനെ വിറപ്പിച്ച ഗിരിയും ഗ്യാംഗും. അവരെ വിറപ്പിക്കുന്ന കൊടൂര വില്ലന്മാരുമാണ് പണി പറയുന്നത്. സിനിമയിലെ ഓരോ കഥാപാത്രവും പ്രത്യേകം കൈയടി നേടുകയാണ്. ഇതിൽ എടുത്ത് പറയേണ്ട പേര് ‘വാറണ്ട് ഡേവി’യുടെതാണ്. ഗിരിയുടെ ചങ്കും ധൈര്യവുമാണ് ഡേവി. ലണ്ടനിലെ വ്യവസായിയായ ബോബി കുര്യനാണ് വാറണ്ട് ഡേവിയായി പണിയിൽ തിളങ്ങുന്നത്. നടൻ എന്ന നിലയിൽ ബോബിയുടെ അരങ്ങേറ്റമാണെങ്കിൽ അതൊരുക്കലിം പ്രേക്ഷകന് അനുഭവപ്പെടാത്ത രീതിയിൽ മിന്നിക്കാൻ ബോബിക്ക് കഴിഞ്ഞു.
സംവിധായകൻ രഞ്ജിത്തുമായുള്ള അടുപ്പമാണ് സിനിമാക്കാരിലേക്ക് തന്നെ എത്തിക്കുന്നതെന്ന് ബോബി പറയുന്നു. രഞ്ജിത്ത് തനിക്ക് ഗുരുവിന് സമാനമാണ്. ജോജുവിലേക്ക് അടുക്കുന്നതും ലണ്ടനിൽ വച്ചാണ്. യുകെയിൽ റിയൽ എസ്റ്റേസ്റ്റ് ബിസിനസ് നടത്തുന്ന ബോബി സാക്ഷാൽ മോഹൻലാലിന്റെ വളരെ അടുത്ത സുഹൃത്ത് കൂടിയാണ്. ലാലിനൊപ്പം നിരവധി രാജ്യങ്ങളിൽ ബോബി സഞ്ചരിച്ചിട്ടുണ്ട്.
”ഡ്രാമ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ലാലേട്ടനെ കാണുന്നത്. ലാലേട്ടൻ എന്ന് പറയുന്നയാളെ വിവരിക്കാൻ കഴിയില്ല. അദ്ദേഹത്തിൽ നിന്ന് നമുക്ക് കിട്ടുന്ന എനർജി അത്രയ്ക്കുണ്ട്. ഇതിലേക്ക് അഭിനയിക്കാൻ പോവുകയാണെന്ന് അറിയിച്ചപ്പോൾ, മോൻ പേടിക്കണ്ട മോനേ…മോനെക്കൊണ്ട് പറ്റും എന്നാണ് ലാലേട്ടൻ പറഞ്ഞത്. ജീവിതരീതിയിൽ അദ്ദേഹത്തിനൊപ്പം എത്തുന്നത് പാടാണ്. ഭക്ഷണം വേസ്റ്റാക്കാൻ അദ്ദേഹം സമ്മതിക്കില്ല. കഴിക്കുന്ന പ്ളേറ്റൊക്കെ അത്രയ്ക്ക് വൃത്തിയുണ്ടായിരിക്കും. ലാലേട്ടനെ പോലെ ടൈമിംഗ് ആരിലും കണ്ടിട്ടില്ല. 8.30 ന് എത്താൻ നിശ്ചയിച്ചിടത്ത് 8.29ന് തന്നെ അദ്ദഹം എത്തിയിരിക്കും. അങ്ങനെ ഒരുപാട് കാര്യങ്ങൾ ലാലേട്ടനിൽ നിന്ന് പഠിക്കാനുണ്ട്.”-ബോബി കുര്യന്റെ വാക്കുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കസിൻസിന്റെ ലൊക്കേഷനിൽ വച്ചാണ് ജോജുവിനെ ആദ്യമായി കാണുന്നതെങ്കിലും ബന്ധം കൂടുതൽ ദൃഡമാകുന്നത് ജഗമേ തന്തിരം എന്ന സിനിമയുടെ ലണ്ടനിലെ ലൊക്കേഷനിൽ വച്ചാണെന്ന് ബോബി പറയുന്നു. ഒരു കാർ അയച്ച് ഇതിലേക്ക് കയറി വരണമെന്ന് ജോജുവിനോട് റിക്വസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് തുടങ്ങിയ ബന്ധമാണ് ഇപ്പോൾ പണിയിലും എത്തി നിൽക്കുന്നത്. ഇടയ്ക്കൊക്കെ പരസ്പരം പിണങ്ങാറുണ്ടെങ്കിലും നല്ല ചങ്ങാതിമാരാണ് ഇരുവരും.