
.news-body p a {width: auto;float: none;} ലക്നൗ: വീട്ടിലെ മുറിയിൽ നിന്ന് കണ്ടെത്തിയ ഏഴടി നീളമുളള മുതലയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഉത്തർപ്രദേശിലെ ദംബൽ തണ്ട
എന്ന ഗ്രാമത്തിലെ രാധേ ശ്യാം എന്ന യുവാവിന്റെ വീട്ടിൽ നിന്നാണ് മുതലയെ സാഹസികമായി പിടികൂടിയത്. സംഭവത്തെ തുടർന്ന് ഗ്രാമവാസികൾ പരിഭ്രാന്തരാകുകയും ചെയ്തു.
വീട്ടിലെ ഒരു മുറിയിൽ നിന്ന് അസാധാരണമായ ശബ്ദം കേട്ടതോടെയാണ് രാധേ ശ്യാം ഉറക്കത്തിൽ നിന്ന് ഉണർന്നത്. യുവാവ് പറയുന്നതനുസരിച്ച് അടുത്തിടെ ഗ്രാമത്തിനടുത്തുളള ശർദ എന്ന പുഴയിൽ വെളളപ്പൊക്കമുണ്ടായി.
ഇതോടെ പുഴയിലുണ്ടായിരുന്ന മുതലകൾ ഗ്രാമത്തിലെ ചില കുളങ്ങളിലേക്ക് എത്തുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് ഗ്രാമത്തിൽ മുതലകളെ കണ്ടിരുന്നതായി ശ്യാം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പുലർച്ചെ മൂന്ന് മണിയോടുകൂടിയാണ് മുറിയിൽ നിന്ന് ശബ്ദം വന്നത്.തുടർന്ന് ഫ്ളാഷ് ലൈറ്റിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മുതലയെ കണ്ടെത്തിയത്. ഇതോടെ പ്രദേശവാസികളെ വിവരമറിയിച്ചു.
മുതലയുടെ ദൃശ്യങ്ങൾ ചിലർ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ഇത് സോഷ്യൽമീഡിയയിൽ വൈറലായി.ഗ്രാമവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി.
ഫോറസ്റ്റ് റെയ്ഞ്ചർ അവ്നിഷ് ശർമയും ഇൻസ്പെക്ടർ വിജയ് സിംഗും സംഘവുമാണ് മുതലയെ സാഹസികമായി പിടികൂടിയത്. ശേഷം പുഴയിൽ വിടുകയും ചെയ്തു.
ഇനിയും മുതലകൾ ഗ്രാമത്തിലെത്താൻ സാദ്ധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]