
കോഴിക്കോട്-ജാനകിക്കാട് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ വിധി ഇന്ന്. നാദാപുരം ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് വിധി പറയുക.
ജ്യൂസില്‍ മയക്കുമരുന്ന് നല്കി വിദ്യാര്‍ത്ഥിനിയെ നാല് പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്തെന്നാണ് കേസ്. 2021 സെപ്തംബര്‍ 4 നായിരുന്നു കേസിന് ആസ്പദമായ സംഭവം.വിനോദയാത്രക്ക് എന്ന് പറഞ്ഞ് വിളിച്ചു വരുത്തി നാല് പേര് തന്നെ കൂട്ടബലാല്‍സംഗം ചെയ്തതായാണ് പെണ്‍കുട്ടി ആദ്യം നല്കിയ പരാതി.
പെണ്‍കുട്ടിയെ ആരുമില്ലാത്ത കാട്ടിലെത്തിച്ച് ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നാല് പേര് ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം വീട്ടുകാരെ അറിയിച്ചതോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
ഈ കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കുമ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടായി.
കൂട്ടബലാത്സംഗത്തിന് ശേഷവും ജാനകിക്കാട്ടില്‍ വെച്ച് പ്രതികള്‍ തന്നെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മുമ്പ് നടന്ന മറ്റൊരു പീഡന വിവരവും പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
സംഭവത്തില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. (function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]