ബെംഗളൂരു – ബെംഗളുരു നഗരം പുലിപ്പേടിയിൽ. ഇന്ന് പുലർച്ചെ രണ്ടോടെയാണ് തെക്കൻ ബെംഗളൂരു നഗരത്തിലെ പ്രധാന റസിഡൻഷ്യൽ ഏരിയായ കുട്ലു ഗേറ്റിലെ ഐ.ടി പാർക്കിന് മുന്നിലെ റോഡിൽ പുലിയിറങ്ങിയത്. ശനിയാഴ്ച രാത്രി സിംഗസാന്ദ്രയിലെ ഒരു ഫഌറ്റ് സമുച്ചയത്തിലും പുലിയെ കണ്ടിരുന്നു.
രാത്രി പട്രോളിംഗിനിടെയാണ് പോലീസ് ദൂരെ റോഡിൽ പുലിയെ കണ്ടത്. അർധരാത്രിയായിരുന്നതിനാൽ റോഡിൽ അധികം പേരുണ്ടായിരുന്നില്ല. തൊട്ടടുത്തുള്ള മരങ്ങൾ നിറഞ്ഞ സ്ഥലത്തേക്ക് പുലി നടന്നുപോവുകയായിരുന്നു. ശനിയാഴ്ച രാത്രി വൈറ്റ് ഫീൽഡിലും ഇലക്ട്രോണിക് സിറ്റിയിലും പുലിയെ കണ്ടാതായും ദൃശ്യം പ്രചരിച്ചിരുന്നു. എന്നാലിത് ബൊമ്മനഹള്ളിക്ക് അടുത്തുള്ള സിംഗസാന്ദ്രയിലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ നിന്നാണെന്നാണ് പറയുന്നത്.
പുലിയെ കണ്ട മേഖലകൾക്ക് തൊട്ടടുത്താണ് ബെന്നാർഘട്ട വന്യജീവി സംരക്ഷണ കേന്ദ്രം. ഇവിടെ നിന്ന് പുറത്തുചാടിയ പുലിയാകാം നഗരത്തിൽ കറങ്ങി നടക്കുന്നതെന്നാണ് വനം വകുപ്പിന്റെ നിഗമനം.
ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് പോലീസും വനം വകുപ്പും നിർദേശിച്ചു. കുട്ലു ഗേറ്റിന് അടുത്തായി ഹൊസൂർ റോഡിൽ പുലിയെ കുടുക്കാനായി രണ്ട് കെണികൾ സ്ഥാപിച്ചതായി വനം വകുപ്പ് അറിയിച്ചു. പകൽ കുട്ടികളെ അടക്കം പുറത്ത് വിടുന്നത് വളരെ ശ്രദ്ധിച്ച് വേണമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നല്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]