
കാളിദാസ് ജയറാം പ്രണയത്തിലാണെന്നത് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. സിംഗിള്‍ അല്ല എന്ന് വ്യക്തമാക്കിയ താരം നേരത്തെ കാമുകി തരിണി കലിംഗരായര്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. കാളിദാസ് ജയറാം കഴിഞ്ഞ വാലന്റൈൻ ഡേയിലാണ് പ്രണയം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.
വിവാഹിതനാകാൻ പോകുകയാണ് എന്ന് കാളിദാസ് തന്നെ ഒരു പൊതു വേദിയില്‍ വെളിപ്പെടുത്തിയതിന്റെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഷി തമിഴ് നക്ഷത്ര 2023 അവാര്‍ഡിന് തരിണി കലിംഗരായര്‍ക്കൊപ്പം എത്തിയതായിരുന്നു കാളിദാസ് ജയറാം.
ബെസ്റ്റ് ഫാഷൻ മോഡലിനുള്ള 2023ലെ അവാര്‍ഡ് തരിണി കലിംഗരായര്‍ക്കായിരുന്നു. നിങ്ങള്‍ക്ക് പിന്നില്‍ അഭിമാനത്തോടെ ഒരാളുണ്ടെന്നും അദ്ദേഹത്തെ മെൻഷൻ ചെയ്യാതാരിക്കാൻ പറ്റില്ല എന്നും തരിണിയോട് ചൂണ്ടിക്കാട്ടി അവതാരക കാളിദാസ് ജയറാമിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.
വേദിയിലെത്തിയ കാളിദാസ് തരിണിയെ കെട്ടിപ്പെടിച്ചു. എന്താണ് നിങ്ങളുടെ ബന്ധമെന്നും തുടര്‍ന്ന് ചോദിക്കുകയായിരുന്നു അവതാരക.
വിവാഹം കഴിക്കാൻ പോകുകയായിരുന്നുവെന്നായിരുന്നു അവതാരകയുടെ ചോദ്യത്തിന് കാളിദാസ് നല്കിയ മറുപടി. സൂര്യയുടെ ശബ്ദത്തില്‍ പ്രപ്പോസ് ചെയ്യുന്ന താരത്തെയും പിന്നീട് തരിണി കലിംഗരായരെ എടുത്തുയര്‍ത്തുന്നതുമൊക്കെ ഷി അവാര്‍ഡിന്റെ വീഡിയോയില്‍ കാണാം.
View this post on Instagram A post shared by She Awards (@she_awards) . വിഷ്വല്‍ കമ്മ്യൂണിക്കേഷൻ ബിരുദധാരിയും മോഡലുമായ തരിണിയും കാളിദാസും ജയറാമും, പാര്‍വതിയും, മാളവികയും ഒന്നിച്ചുള്ള ഫോട്ടോ പുറത്തുവന്നതോടെയാണ് താരം പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ വന്നത്.
ഫോട്ടോ കാളിദാസ് ഒരു തിരുവോണ ദിനത്തില്‍ ആയിരുന്നു പങ്കുവെച്ചിരുന്നത്. അതിനു പിന്നാലെയെത്തിയ വാലന്റൈൻ ഡേയില്‍ താരം പ്രണയം വെളിപ്പെടുത്തുകയും ചെയ്തു.
വിവാഹം എപ്പോഴായിരിക്കും എന്ന് വെളിപ്പെടുത്തിയിട്ടില്ല. കാളിദാസ് ജയറാം നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് നക്ഷിത്തിരം നഗര്‍കിരത്’ ആണ്. ‘നക്ഷിത്തിരം നഗര്‍കിരത്’ പാ രഞ്ജിത്താണ് സംവിധാനം ചെയ്തത്.
ഛായാഗ്രാഹണം എ കിഷോര്‍ കുമാര്‍ ആയിരുന്നു. ദുഷറ വിജയനാണ് നായിക.
Read More: ബോളിവുഡിനെ അമ്പരപ്പിക്കുന്ന വിക്കി കൗശല്‍, ഇതാ പുതിയ അപ്ഡേറ്റ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]