
കോഴിക്കോട്: ഹമാസിനെ തീവ്രവാദികൾ എന്ന് വിളിക്കുന്നവർ ചരിത്രം അറിയാത്തവരാണെന്ന് കോൺഗ്രസ് നേതാവ് എംഎം ഹസ്സൻ. ഹമാസ് ഒരു രാഷ്ട്രീയ പാർട്ടിയാണ് എം.എം ഹസ്സൻ പറഞ്ഞു. പലസ്തീന്റെ പോരാട്ടം സ്വന്തം നാട്ടിൽ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്. ഗാസയിൽ സാമ്രാജ്യത്വ ശക്തികളുടെ ഇടപെടൽ ആരും കാണുന്നില്ല. സ്വന്തം മണ്ണിന് വേണ്ടിയാണ് പലസ്തീനികൾ പോരാടുന്നത്. ഇക്കാര്യം യാസർ അറഫാത്ത് നേരത്തെ പ്രഖ്യാപിച്ചതാണ്. 2014 മുതലാണ് ഇസ്രായേൽ ഇന്ത്യക്ക് പ്രിയപ്പെട്ട രാജ്യമാവുന്നതെന്നും എംഎം ഹസ്സൻ കോഴിക്കോട്ട് പറഞ്ഞു.
തരൂരിന്റെ മനസ് ഹമാസിനൊപ്പമാണ്. പേര് പറയാതെയാണ് തീവ്രവാദി എന്ന പേര് അദ്ദേഹം ഉപയോഗിച്ചത്. അത് അടർത്തി എടുത്ത് വിവാദം ഉണ്ടാക്കി. തരൂർ യുഎന്നിലൊക്കെ ജോലി ചെയ്ത വ്യക്തിയാണെന്ന് മനസിലാക്കണം. രണ്ട് ഭാഗത്തും സമാധാനം ആഗ്രഹിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ഹസ്സൻ പറഞ്ഞു. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് എടുത്തത് സ്വാഗതാർഹമാണ്. ഭരണകക്ഷിയിൽ പെട്ടവരും ചില വർഗ്ഗീയ പരാമർശം നടത്തി. എം.വി.ഗോവിന്ദനെതിരെയും കേസ്സെടുക്കണം. ഇല്ലെങ്കിൽ സർക്കാർ നടപടി ഏകപക്ഷീയമാവുമെന്നും ഹസ്സൻ കൂട്ടിച്ചേർത്തു.
Last Updated Oct 31, 2023, 11:48 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]