
കുമരകം കരിമഠത്ത് വള്ളം മറിഞ്ഞു കുട്ടി മരിച്ച സംഭവം; നാട്ടുകാർ മന്ത്രി വി. എൻ വാസവനെ തടഞ്ഞു; പ്രദേശത്ത് റോഡ് ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ മന്ത്രിയെ തടഞ്ഞത് സ്വന്തം ലേഖകൻ കോട്ടയം : ബോട്ട് വള്ളത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച കരിമഠം സ്വദേശിനി അനശ്വരയുടെ മൃതദേഹം കാണാൻ വന്ന സഹകരണ മന്ത്രിയും സ്ഥലം എംഎൽഎയുമായ വി എൻ വാസവനെ സ്ത്രീകൾ അടങ്ങുന്ന സംഘം തടഞ്ഞു.
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. ബോട്ട് അപകടത്തിൽ മരണപ്പെട്ട
അനശ്വരയെ അവസാനമായി ഒരു നോക്ക് കാണാനായി വീട്ടിൽ എത്തിയപ്പോഴാണ് വി. എൻ വാസവനെ സ്ത്രീകളടങ്ങുന്ന സംഘം തടഞ്ഞത്.
വഴി ഇല്ലാത്തത് മൂലമാണ് അനശ്വരയുടെ ജീവൻ പൊലിയാൻ ഇടയായത് എന്ന് ആരോപിച്ചായിരുന്നു നാട്ടുകാർ മന്ത്രിയെ തടഞ്ഞത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രിയെ തടഞ്ഞതിനെ തുടർന്ന് നാട്ടുകാരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന എൽഡിഎഫ് പ്രവർത്തകരും തമ്മിൽ പ്രദേശത്ത് വാക്കേറ്റവും ഉണ്ടായി.
തുടർന്ന് വഴിയുടെ സാധ്യതകൾ പരിശോധിക്കണമെന്ന് മന്ത്രി ഉറപ്പു നൽകിയതിനു ശേഷമാണ് നാട്ടുകാർ മന്ത്രിയെ പോകാൻ അനുവദിച്ചത്. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]