
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റിയാദ്- സമൂഹത്തിന്റെ അടിത്തറയായ മതപരവും സാംസ്കാരികവുമായ മേഖലകളിൽ പഠനത്തിന്റെയും ഗവേഷണത്തിന്റെയും പാരമ്പര്യം കാത്തു സൂക്ഷിക്കുന്നവരാണ് കേരളത്തിലെ മുസ്ലിം പണ്ഡിതരെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ പറഞ്ഞു. റിയാദ് ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐ.സി.എഫ്) റൂബി ജൂബിലിയുടെ ഭാഗമായി നടത്തിയ പണ്ഡിത സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശ്വാസങ്ങളെ സംരക്ഷിക്കുന്നതോടോപ്പം തത്വചിന്തയുടെയും ദർശനത്തിന്റെയും
പ്രയോഗ വൽക്കരണത്തിലൂടെ പണ്ഡിതന്മാർ കാണിച്ചു തന്ന നേർവഴികൾ അനുകരിക്കാൻ സമൂഹം സന്നദ്ധമാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.സി.എഫ് സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് അബ്ദുൽ നസർ അഹ്സനി പണ്ഡിത സംഗമം ഉദ്ഘാടനം ചെയ്തു വർത്തമാന കാലത്ത് പ്രവാസി സമൂഹത്തിൽ പണ്ഡിതർ അനുവർത്തേണ്ട രീതികളെപറ്റി റിയാദിലെ പ്രമുഖ പണ്ഡിതൻ അബ്ദുൽ റഷീദ് ബാഖവി സംസാരിച്ചു. ഐ.സി.എഫ് റിയാദ് സെൻട്രൽ ദഅവ കാര്യ പ്രസിഡന്റ് അബ്ദുറഹ്മാൻ സഖാഫി ബദിയ അധ്യക്ഷത വഹിച്ചു. ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി, അബ്ദുൽ മജീദ് താനാളൂർ, നൂറുദ്ദീൻ സഖാഫി, മുബഷിർ സഖാഫി എന്നിവർ സംസാരിച്ചു. ഐ.സി.എഫ് റിയാദ് സെൻട്രൽ ദഅവ കാര്യ സെക്രട്ടറി മുഹമ്മദ് ബഷീർ മിസ്ബാഹി സ്വാഗതവും അഡ്മിൻ ആന്റ് പബ്ലിക് റിലേഷൻ പ്രസിഡന്റ് ഹസൈനാർ ഹാറൂനി നന്ദിയും പറഞ്ഞു.