
– വകതിരിവ് വട്ടപൂജ്യം. അനുവാദമില്ലാതെ ഒരു സ്ത്രീയുടെ ശരീരത്തിൽ തൊട്ടതിനെ ഇതുവെച്ച് എങ്ങനെ ബാലൻസ് ചെയ്യുമെന്ന് വിമർശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി – മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയതിനെ തുടർന്ന് പോലീസ് കേസെടുത്ത നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്ക് സ്നേഹചുംബനം നൽകി നടി ശ്രീവിദ്യ മുല്ലശ്ശേരി.
സുരേഷ് ഗോപിയെ ചേർത്തുപിടിച്ച് സ്നേഹ ചുംബനം നൽകുന്ന ചിത്രം നടി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. പ്രിയപ്പെട്ട സുരേഷ് ഗോപി സാർ, എന്നും ഹൃദയത്തിലുണ്ട് എന്ന വാക്കുകളാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.
ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയാൻ കഴിയുന്ന ചിത്രമാണിതെന്നും അകാലത്തിൽ വേർപിരിഞ്ഞു പോയ മകളുടെ സ്ഥാനത്താണ് അദ്ദേഹം പെണ്മക്കളെ കാണുന്നതെന്നുമൊക്കെയുള്ള നിരവധി കമന്റുകൾ ഇതിന് അനുകൂലമായി പലരും പ്രതികരിച്ചിട്ടുണ്ട്. എന്നാൽ, ഒരാളെ മനസറിഞ്ഞു കെട്ടിപ്പിടിക്കുന്നതും സമ്മതമില്ലാതെ ദേഹത്ത് തൊടുന്നതും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട്! അത് മനസിലാക്കാനുള്ള ബുദ്ധി ഉണ്ടെങ്കിലല്ലേ?! കോവി ചേട്ടനെ വെളുപ്പിച്ചേക്ക് എന്തായാലും. അനുവാദമില്ലാതെ ഒരു സ്ത്രീയുടെ ശരീരത്തിൽ സ്പർശിച്ചതിന് ശേഷം അച്ഛന്റെ വാത്സല്യമാണെന്ന് പറഞ്ഞ് മാപ്പ് എഴുതിയതുകൊണ്ട് എന്തുകാര്യം? വകതിരിവ് വട്ടപൂജ്യം, അനുവാദമില്ലാതെ തൊടുന്നതിനെ ഇതുവെച്ച് എങ്ങനെ ബാലൻസ് ചെയ്യുമെന്നും ആളുകൾ പ്രതികരിച്ചിട്ടുണ്ട്.
സുരേഷ് ഗോപിയെ പോലുള്ള ഒരാൾ ഒരു യുവതിയുടെ സമ്മതമില്ലാതെ അവരെ സ്പർശിച്ച് പൊതുഇടത്തിൽ അപമാനിച്ചതിനോട് സമൂഹമാധ്യമത്തിൽ കടുത്ത വിമർശങ്ങളാണുള്ളത്. രണ്ടുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് നടക്കാവ് പോലീസ് ചുമത്തിയിട്ടുള്ളത്.