
ബഹ്റൈനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ ഐ.എസ്.പി.എഫ് നിലവിൽവന്നു. ഒക്ടോബര് 29 നു ചേർന്ന യോഗത്തിൽവച്ചു നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ള ഐ.എസ്.പി.പി എന്ന കൂട്ടായ്മ നിരുപാധികമായി ലയിച്ചുകൊണ്ടു ISPF എന്ന പേരിൽ പ്രവർത്തിക്കാൻ ധാരണയായി.
ശ്രീധർ തേറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ,ജൈഫർ മദനി ,പങ്കജ് നാഭൻ തുടങ്ങി പ്രമുഖ ഐ.എസ്.പി.പി നേതാക്കൾ പങ്കെടുത്ത യോഗത്തിൽവെച്ചു മുതിർന്ന പ്രവാസിയും മുൻ ഇന്ത്യൻ സ്കൂൾ ചെയർമാനുമായിരുന്ന ഡോക്ടർ ചെറിയാനെ ഉപദേശകസമിതി അധ്യക്ഷനാക്കികൊണ്ടു വിപുലമായ ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു.
ഇന്ത്യൻ സ്ക്കൂളിന്റെ സമഗ്ര വളർച്ചക്ക് കാലോചിതമായ പരിഷ്കരണം കൊണ്ടുമാത്രമേ സാധ്യമാവൂ എന്നും,അനിവാര്യമായ ഒരു മാറ്റം ഉടനെ നടന്നില്ലെങ്കിൽ എല്ലാവരുടെയും അഭിമാനമായ ഈ സ്ഥാപനം സാധാരണക്കാരായ ഇന്ത്യൻ സമൂഹത്തിനു നഷ്ടപ്പെടും എന്നും യോഗം വിലയിരുത്തി.
ഉത്തരവാദിത്തമുള്ള സാമൂഹ്യപ്രവർത്തനമായികണ്ടുകൊണ്ടു അനിവാര്യമായ ഈ മാറ്റത്തിന്റെ ആവശ്യകത രക്ഷിതാക്കളെയും മറ്റു അഭ്യുദയകാംക്ഷികളെയും ബോധ്യപ്പെടുത്താനും,രക്ഷിതാക്കളല്ലാത്ത കാലാവധി കഴിഞ്ഞും സാങ്കേതികത്വം പറഞ്ഞു തുടരുന്ന നിലവിലെ കമ്മിറ്റി ഉടനെ പിരിച്ചുവിട്ടു യഥാർത്ഥ രക്ഷിതാക്കളുടെ ഒരു തെരഞ്ഞെടുപ്പിന് വേദി ഒരുക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
പ്രവർത്തിപരിചയവും ഉന്നതയോഗ്യതയുമുള്ള അദ്ധാപകരും മികച്ച പഠനമുറികൾ മറ്റു വിശ്രമ ,കലാ കായിക സംവിധാനങ്ങൾ,അഴിമതിരഹിത ഭരണസംവിധാനം കൂടാതെ ആർജ്ജവത്തോടെ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്,ഇവയെല്ലാം ഒത്തുചേർന്ന ഒരു സംവിധാനത്തിനുമാത്രമേ അത്യന്തം മൽസരം നേരിടുന്ന വർത്തമാനകാല വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിലനിൽപ്പുള്ളൂ എന്ന യാഥാർഥ്യം മനസിലാക്കി രക്ഷിതാക്കളെ അണിനിരത്തി പുതിയൊരു സംവിധാനം നിലവിൽ വരുത്താൻ കൂട്ടായി പ്രവർത്തിക്കാനും തീരുമാനിച്ചു.
ചന്ദ്രബോസ് ,ദീപക് മേനോൻ ,എബ്രഹാം സാമുവേൽ ,ബെന്നി വർക്കി,കെ ആർ നായർ ,സുനിത എസ് കുമാർ ,ജയശങ്കർ ,അനിൽ ഐസക് ,പ്രവീഷ് ,ഫൈസൽ ,ജമാൽ , ലിൻസൺ ,രാജേഷ്,ജയപ്രകാശ് ,പ്രമോദ് രാജ് ,സുനിൽ ,ശ്രീജിത്ത്,അജേഷ് ,റിയാസ് ,ജമാലുദ്ധീൻ ,രതീഷ്,അനിൽകുമാർ ,മനോജ്കുമാർ ,സുധീഷ്,വിഷ്ണു ,മനാഫ് ,രതിൻ ,ഷാജി കാർത്തികേയൻ ,ഐസക് ജോൺ ബോബി,മനു തുടങ്ങിയവർ പങ്കെടുത്തു.
Story Highlights: The Indian School Parents Forum has come into being
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]