
പത്തനംതിട്ട- പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപത്തെ പാറയിലിരുന്ന് ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന യുവതി വെള്ളച്ചാട്ടത്തില്‍ എടുത്തു ചാടി. ഒഴുക്കില്‍പ്പെട്ട് കാണാതായ യുവതിക്കായി തെരച്ചില്‍ നടത്തി.
വെച്ചൂച്ചിറ ചാത്തന്‍തറ ഡി.സി.എല്‍ പടി സ്വദേശിനി കരിങ്ങാമാവില്‍ ടെസി സോമനെ (ജെനി-29) ആണ് വെള്ളച്ചാട്ടത്തില്‍ കാണാതായതെന്ന് പോലീസ് പറയുന്നു. ഇന്നലെ ഉച്ചക്ക് ഒന്നരയോടാണ് സംഭവം. അഗ്നിശമന സേനയും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടില്‍ ഫോണ്‍ ചെയ്തു കൊണ്ടിരുന്ന യുവതി പെട്ടെന്ന് വെള്ളച്ചാട്ടത്തിലേക്കു എടുത്തു ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വെച്ചൂച്ചിറ പോലീസും റാന്നിയില്‍ നിന്നുള്ള അഗ്നിശമന സേനയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മഴ കനത്തതോടെ വൈകിട്ട് തെരച്ചില്‍ നിര്‍ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
