
കഴിഞ്ഞ കുറച്ച് വർഷങ്ങളായി റിലയൻസ് ഇൻഡസ്ട്രീസ് മേധാവിയായ മുകേഷ് അംബാനി ദീപാവലിയോട് അനുബന്ധിച്ച് നിരവധി പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയിട്ടുണ്ട്, ഈ പാത പിന്തുടർന്ന് ഇത്തവണയും അദ്ദേഹം റിലയൻസിൽ നിന്നും പുതിയ ഉത്പന്നം പുറത്തിറക്കിയിരിക്കുകയാണ്. വെറും 2,599 രൂപ വിലയുള്ള, സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിലുള്ള ഫോണാണ് മുകേഷ് അംബാനി പുറത്തിറക്കിയിരിക്കുന്നത്.
ഇതിൽ വാട്സാപ്പ്, യുട്യൂബ് എന്നിവയും ലഭിക്കും. ഏതാനും മാസങ്ങൾക്കുള്ളിൽ മുകേഷ് അംബാനി അവതരിപ്പിക്കുന്ന രണ്ടാമത്തെ 4 ജി ഫോണാണിത്. : നിത അംബാനിയെ സുന്ദരിയാക്കുന്ന മേക്കപ്പ് ആർട്ടിസ്റ്റ്; മുകേഷ് അംബാനി നൽകുന്നത് വമ്പൻ പ്രതിഫലം ഇപ്പോഴും ഫീച്ചർ ഫോൺ ഉപയോഗിക്കുന്ന, 2ജി യുഗത്തിൽ കുടുങ്ങിക്കിടക്കുന്ന 25 കോടി ഉപയോക്താക്കളെ നവീകരിക്കാനുള്ള ശ്രമത്തിലാണ് മുകേഷ് അംബാനിയും മകൻ ആകാശ് അംബാനിയും.
മുകേഷ് അംബാനി മുൻപ് 999 രൂപയുടെ ജിയോ ഭാരത് വി2 ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. തുടർന്ന് ഇപ്പോഴിതാ കൂടുതൽ ഫീച്ചറുകളും വേഗതയും വാഗ്ദാനം ചെയ്യുന്നതിനായി, റിലയൻസ് ജിയോ ഇന്ത്യയിൽ ജിയോഫോൺ പ്രൈമ 4ജി അവതരിപ്പിച്ചു.
വാട്ട്സ്ആപ്പ്, യൂട്യൂബ് എന്നിവ കൂടാതെ, പുതിയ ജിയോ ഫോണിൽ ജിയോ ടിവി, ജിയോ സിനിമ, ജിയോസാവൻ, ജിയോ ന്യൂസ് എന്നിവയും ലഭിക്കും. നീല, മഞ്ഞ നിറങ്ങളിൽ ജിയോഫോൺ പ്രൈമ 4ജി ലഭ്യമാണ്. ക്യാഷ്ബാക്ക് ഡീലുകൾ, ബാങ്ക് ഓഫറുകൾ, കൂപ്പണുകൾ എന്നിവ ഉൾപ്പെടുന്ന നിരവധി ലോഞ്ച് ഓഫറുകളും ഫോണിലുണ്ട്.
പേര് സൂചിപ്പിക്കുന്നത് പോലെ, 4G കണക്റ്റിവിറ്റിയും ഒപ്പം 23 ഭാഷകൾക്കുള്ള പിന്തുണയും ഫോണിലുണ്ട്. 128 ജിബി സ്റ്റോറേജ് ഫോൺ നൽകുന്നു.
സിംഗിൾ സിമ്മും 3.5എംഎം ഓഡിയോ ജാക്കുമായാണ് ഫോൺ എത്തുന്നത്. : ‘എന്റെ ആൺകുട്ടികൾക്ക് ചെയ്യാൻ കഴിയുന്നതെന്തും എന്റെ മകൾക്കും ചെയ്യാൻ കഴിയും’; വേർതിരിക്കില്ലെന്ന് നിത അംബാനി Last Updated Oct 30, 2023, 7:16 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]