
ലോകേഷ് കനകരാജും വിജയ്യും ഒന്നിച്ച ചിത്രം ലിയോ ലോകമെമ്പാടും മികച്ച പ്രതികരണം നേടുകയാണ്. വൻ ഹൈപ്പുമായി എത്തിയ ദളപതി ചിത്രം ലിയോ പ്രതീക്ഷകള്‍ ശരിവയ്ക്കും വിധമുള്ളതാണ്. ദളപതി വിജയ്യുടെ ലിയോ 461 കോടി രൂപയിലധികം നേടി എന്ന് ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. ഒടിടി റൈറ്റ്സ് ഇനത്തിലും വിജയ് ചിത്രത്തിന് വൻ തുക ലഭിച്ചു എന്നാണ് നിര്‍മാതാവ് ലളിത് കുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഒടിടി റൈറ്റ് ആരാണ് നേടിയതെന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി റിലീസിനു മുന്നേ പുറത്തുവിട്ടിരുന്നില്ലെങ്കിലും നെറ്റ്ഫ്ലിക്സാണ് എന്ന് വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. ഒടിടി റൈറ്റ്സില് ഒരു തെന്നിന്ത്യൻ സിനിമയ്ക്ക് ലഭിച്ച ഉയര്‍ന്ന തുകയാണ് ലിയോയ്ക്ക് നെറ്റ്ഫ്ലിക്സ് നല്‍കിയത് എന്ന് ഇപ്പോള്‍ ലളിത് കുമാര്‍ വ്യക്തമാകുന്നു. ഒടിടിയില്‍ എപ്പോഴായിരിക്കും പ്രദര്ശനത്തുകയെന്നാണ് വ്യക്തമാക്കിയിട്ടില്ല. ഒടിടി റിലീസ് ഒരു മാസത്തിന് ശേഷമാകും എന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍.
ദളപതി വിജയ്യുടെ പതിവ് രീതിയിലുള്ള സിനിമാ കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായ ലിയോ ബോക്സ് ഓഫീസില്‍ കോടികളുടെ കളക്ഷനുമായി റിലീസിനു മുന്നേ റെക്കോര്‍ഡുകള്‍ തീര്‍ത്തിരുന്നു. താരത്തിനപ്പുറം നടൻ എന്ന നിലയില്‍ സിനിമയില്‍ വിജയ പ്രശംസനീയമാം വിധം പകര്‍ന്നാടിയിരിക്കുന്നു. കുടുംബനാഥനായ പാര്ഥിപൻ എന്ന നായക കഥാപാത്രം ദളപതി വിജയ്ക്ക് പാകമായിരിക്കുന്നു. നിഴലായി പിന്തുടരുന്ന ചില മുൻകാല ദുരന്ത ഓര്‍മകള്‍ ഉള്ളില്‍ പേറുന്ന പാര്ഥിപൻ വിജയ്യില് ഭദ്രമാണ്. രണ്ടാം പകുതിയില്‍ വിജയ് എന്ന താരവും നിറഞ്ഞാടുന്നത് കാണാം.
ലോകേഷ് കനകരാജ് ആഖ്യാനത്തികവില് വിജയ് ചിത്രമായ ലിയോയിലും പ്രേക്ഷകനെ അമ്പരപ്പിക്കുന്നു. കയ്യൊപ്പ് ചാര്‍ത്തിയാണ് ലോകേഷ് കനകരാജ് സിനിമ പ്രേക്ഷകന് മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്. വിജയ്യിലെ നടനെ പുറത്തെടുക്കുന്ന നിരവധി കഥാ സന്ദര്‍ഭങ്ങള്‍ ലിയോയില്‍ വിളക്കിച്ചേര്‍ക്കുകയും ചെയ്യുന്നതില്‍ ലോകേഷ് കനകരാജ് വിജയിച്ചിരിക്കുന്നു. വീണ്ടും അനിരുദ്ധ് രവിന്ദ്രന്റെ സംഗീതം സിനിമയെ ഉയര്‍ത്തുന്ന കാഴ്ചയ്ക്കും ലിയോയിലൂടെ സാക്ഷ്യം വഹിക്കാം.
Last Updated Oct 30, 2023, 5:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]