പത്തനംതിട്ട ∙ തിരുവല്ലയിൽ മക്കളോടൊപ്പം കാണാതായ റീനയുടെ ഭര്‍ത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി.
അമ്മയെയും മക്കളേയും കാണാതായി ആഴ്ചകൾക്കുള്ളിലാണ് റീനയുടെ ഭര്‍ത്താവ് അനീഷ് മാത്യുവിനെ (41) വീട്ടിനുള്ളിൽ
കണ്ടെത്തിയത്. കവിയൂരിലെ വീട്ടിലാണ് സംഭവം.
റീനയേയും മക്കളേയും കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
റീനയും മക്കളും ബസിലടക്കം യാത്ര ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് അനീഷിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
അനീഷും റീനയും തമ്മിലുള്ള കുടുംബപ്രശ്നം നേരത്തെ ബന്ധുക്കൾ ഇടപെട്ടാണ് പരിഹരിച്ചത്. ഓഗസ്റ്റ് 17നാണ് റീനയേയും മക്കളേയും കാണാതാകുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]